UPDATES

കായികം

ശിഖര്‍ ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് കിവീസിനെതിരെ തിരിച്ചടിയാകുമോ?

ധവാന് കളിക്കാനായില്ലെങ്കില്‍ രാഹുലിനെ ഓപ്പണിങ്ങില്‍ ഇറക്കിയേക്കും

ലോകകപ്പില്‍ മൂന്നാം ജയം തേടി കിവീസിനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക്  വെല്ലുവിളിയാകുന്നു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന് ഇടയില്‍ ധവാന്റെ ഇടത് കൈവിരലിന് പരിക്കേറ്റിരുന്നു.ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്. വേദന സഹിച്ചും ഓവലില്‍ ബാറ്റ് ചെയ്ത ധവാന്‍ സെഞ്ചുറി പിന്നിട്ടതിന് ശേഷമാണ് ക്രീസ് വിട്ടത്. പരിക്കിന് ശേഷം താരം ഓസീസ് ഇന്നിംഗ്‌സില്‍ മൈതാനത്ത് ഇറങ്ങിയിരുന്നില്ല.

ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കും. പരിക്കേറ്റ വിരലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ ധവാന്‍ വ്യാഴാഴ്ച കീവീസിനെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പാകൂ.  ഓപ്പണിങ്ങില്‍ ധവാനും രോഹിത്തും ചേര്‍ന്ന് ഓവലില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. ധവാന് കളിക്കാനായില്ലെങ്കില്‍ രാഹുലിനെ ഓപ്പണിങ്ങില്‍ ഇറക്കിയേക്കും. എന്നാല്‍ ധവാന്‍ കീവീസിനെതിരെ കളിക്കും എന്നും റിപോര്‍ട്ടുണ്ട്

Also Read: മറക്കില്ല യുവി ആ ആറു സിക്സറുകള്‍; ആ പോരാട്ടവീര്യവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍