UPDATES

കായികം

‘ഇന്ത്യയുടെ തോല്‍വി നിരാശപ്പെടുത്തുന്നത്’; മുന്‍ പാക് താരം ഷോയ്ബ് അക്തര്‍ പറയുന്നു

മത്സരത്തിന് തയാറാക്കിയ പിച്ചിനെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്ത് വന്നിരുന്നു.

ലോകകപ്പില്‍ കിവീസുമായുള്ള സെമിയില്‍ 18 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. രവീന്ദ്ര ജഡേജ(77) ന്റെയും ധോണി(50) ന്റെയും പ്രകടനമാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ കഴിഞ്ഞത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ജഡേജ പുറത്തായ ശേഷം പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇതോടെ ഇന്ത്യ പരാജയയം ഉറപ്പിച്ചു.

മത്സരത്തിന് തയാറാക്കിയ പിച്ചിനെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്ത് വന്നിരുന്നു. ഒരു ലോകകപ്പ് സെമിഫൈനലിനു ചേര്‍ന്ന പിച്ചല്ല ഇത് എന്നായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍ക് വോയുടെ അഭിപ്രായം. ‘ഇതൊരു നല്ല പിച്ചാണെന്നു തോന്നുന്നില്ല. വളരെ സ്ലോ. പിന്നെ നല്ല ടേണും..’ വോ ട്വിറ്ററില്‍ കുറിച്ചു. മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍ ലോകകപ്പിലെ പിച്ചുകളെ ഒന്നാകെ ‘ചവറ്’ എന്നാണ് വിശേഷിപ്പിച്ചത്. ‘പിച്ചിന് രണ്ടു സ്വഭാവമാണെന്നാണ് ബുച്ചര്‍ പറഞ്ഞത്.

ഇപ്പോള്‍ ഇന്ത്യന്‍ തോല്‍വിയില്‍ മുന്‍ പാക്കിസ്ഥാന്‍ താരംഷോയ്ബ് അക്തര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫൈനലില്‍ എത്താന്‍ മാത്രം മികച്ച ബാറ്റിംഗ് ഇന്ത്യ പുറത്തെടുത്തില്ലെന്ന് അക്തര്‍ പറഞ്ഞു. എന്നാല്‍, രവീന്ദ്ര ജഡേജയുടെയും എം എസ് ധോണിയുടെ ചെറുത്ത് നില്‍പ്പ് ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടു വന്നു. അതിനാല്‍ ഇത് ഏറെ നിരാശയുണര്‍ത്തുന്നുവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍