UPDATES

ലങ്കന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയം

ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 49.3 ഓവറില്‍ 203 റണ്‍സാണ് നേടിയത്.

ലോകകപ്പില്‍ സെമി പ്രതീക്ഷകളുമായി ഇറങ്ങിയ ലങ്കന്‍ നിരയുടെ ആവേശം തല്ലികെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 203 റണ്‍സ് 37.2 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക(206) അനായാസം മറികടന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഡി കോക്ക്(15) നെ മാത്രമാണ് നഷ്ടമായത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ലസിത് മലിംഗയ്ക്കായിരുന്നു വിക്കറ്റ് നേട്ടം. ഹഷിം അംല( 105 പന്തുകളില്‍ നിന്ന് 80), നായകന്‍ ഫാഫ് ഡ്യൂപ്ലസിസ്(103 പന്തുകളില്‍ നിന്ന് 96), എന്നിവരുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ്  ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തില്‍ നിര്‍ണായകമായത്. ശ്രീലങ്കന്‍ നിരയില്‍ ലസിത് മലിംഗ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 49.3 ഓവറില്‍ 203 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയെ നഷ്ടമായി ലങ്കയുടെ തുടക്കം തന്നെ മോശമായിരുന്നു. റബാഡയാണ് വിക്കറ്റ് നേടിയത്. സ്‌കോര്‍ 67 ല്‍ നില്‍ക്കെ ഫെര്‍ണാണ്ടോയെ(30) പ്രട്ടോറിയസ് മടക്കി. പിന്നീട് ലങ്കന്‍ ഇന്നിങ്സിനു കരുത്തു പകര്‍ന്ന കുശാല്‍ പെരേരയെ(30)യും പത്താം ഓവറില്‍ പ്രട്ടോറിയസ് തന്നെ പുറത്താക്കി. 34 പന്തില്‍ നാലു ബൗണ്ടറി സഹിതം 30 റണ്‍സെടുത്തു പെരേര. 22 ആം ഓവറില്‍ ലങ്കയുടെ നാലാം വിക്കറ്റും വീണു. ഇത്തവണ ചെറുത്ത് നിന്ന ഏഞ്ചലോ മാത്യൂസ്(11) നെ മോറിസാണ് മടക്കിയത്. 100 ന് നാല് എന്ന നിലയിലായ ലങ്കയ്ക്ക് പ്രഹരം ഏല്‍പിച്ച് കുശാല്‍ മെന്‍ഡിസ്(23)നെ പ്രെട്ടോറിയസ് മടക്കി. പിന്നീട് 135 ന് ആറ്, 163 ന് ഏഴ്, 184 ന് എട്ട്, 197 ന് ഒമ്പത്, 203 ന് പത്ത്, എന്നിങ്ങനെയായിരുന്നു ലങ്കയുടെ വിക്കറ്റ് വീഴ്ച. കുശാല്‍ പെരേര(30) ഉം, ഫെര്‍ണാണ്ടോ(30) ഉം ഇന്നിംഗ്സ് തുടക്കത്തില്‍ നേടിയ റണ്‍സാണ് ശ്രീലങ്കയ്ക്ക് ആശ്വസിക്കാനുണ്ടായത്. ഡി സില്‍വ(24), ജീവന്‍ മെന്‍ഡിസ്(18), തിസാര പെരേര(21), ഉഡാന(17), സൗരംഗ ലക്മല്‍(5), മലിംഗ(4) എന്നിവരാണ് ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പ്രെട്ടോറിയസ്, മോറിസ് എന്നിവര്‍ മൂന്നും, റബാഡ രണ്ടും ഫെലുക്വായോ, ഡുമ്നി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍