UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്പിന്‍ കരുത്തില്‍ വിറപ്പിച്ച അഫ്ഗാനിസ്ഥാനെ പേസ് കരുത്തില്‍ എറിഞ്ഞ് വിഴ്ത്തി ശ്രീലങ്കയ്ക്ക് വിജയം

മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 32.4 ഓവറില്‍ 152 റണ്‍സ് എടുക്കാനെ അഫ്ഗാനിസ്ഥാന് കഴിഞ്ഞുള്ളു.

സ്പിന്‍ കരുത്തില്‍ ശ്രീലങ്കയെ എറിഞ്ഞൊതുക്കിയെങ്കിലും ബാറ്റിംഗ് പരാജയത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന് തോല്‍വി വഴങ്ങേണ്ടി വന്നു.  ടോസ് നേടി ലങ്കയെ ബാറ്റിംഗിനയച്ച അഫ്ഗാനിസ്ഥാന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തില്‍ 36.5 ഓവറില്‍ 201 ന് ലങ്കന്‍ നിരയില്‍ എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ചെറിയ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന അഫ്ഗാനിസ്ഥാന് അതേ നാണയത്തില്‍ തന്നെ ലങ്ക മറുപടി കൊടുത്തു. മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 32.4 ഓവറില്‍ 152 റണ്‍സ് എടുക്കാനെ അഫ്ഗാനിസ്ഥാന് കഴിഞ്ഞുള്ളു.

ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട 34-1, 42-2, 44-3, 57-4, 57-5 എന്നിങ്ങനെ കൃത്യമായ ഇടവേളകളില്‍ അഫ്ഗാനിസ്ഥാന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അഫഗാന്‍ നിരയില്‍ ഹസ്രത്തുള്ള(30), നജീബുള്ള സദ്രന്‍(43) എന്നിവരാണ് അല്‍പമെങ്കിലും കളിച്ചത്. ഒമ്പതാമനായി നജീബുള്ള സദ്രന്‍ പുറത്തായതോടെ അഫഗാന്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. ഈ സമയം 52 പന്തുകളില്‍ നിന്ന് 41 റണ്‍സ് വേണമായിരുന്നു അഫ്ഗാനിസ്ഥാന് വിജയിക്കാന്‍ 152 റണ്‍സില്‍ നില്‍ക്കെ ഹമീദ് ഹസന്‍ പുറത്തായതോടെ ലങ്ക വിജയം കുറിച്ചു. ലങ്കന്‍ നിരയില്‍ നുവാന്‍ പ്രതീപ് നാലും ലസിത് മലിംഗ മൂന്നും, ഉഡാന, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ശ്രീലങ്കയുടെ തുടക്കം മെച്ചപ്പെട്ട നിലയിലായിരുന്നുവെങ്കിലും മധ്യ ഓവറുകളില്‍ അഫ്ഗാന്റെ സ്പിന്‍ ആക്രമണത്തില്‍ ലങ്കന്‍ നിര തകര്‍ന്നടിഞ്ഞു.92 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടിലൂടെ ക്യാപ്റ്റന്‍ ദിമുത്ത് കരുനരത്‌നയും(30), കുസാല്‍ പെരേരയും ചേര്‍ന്ന് ലങ്കയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചെങ്കിലും കരുനരത്‌ന നബിയുടെ പതിനാലാം ഓവറില്‍ പുറത്തായി. പിന്നീടെത്തിയ തിരുമനെയുമായി ചേര്‍ന്ന് കുസാല്‍ പെരേര ലങ്കന്‍ സ്‌കോര്‍ 144 ല്‍ എത്തിച്ചെങ്കിലും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നബി വീണ്ടും ലങ്കന്‍ നിരയെ എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. സ്‌കോര്‍ 144-2, 146-3,146-4,149-5 എന്നിങ്ങനെ ബാറ്റസ്മാന്‍മാര്‍ കൂടാരം കയറി. മൊഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബൗളിംഗാണ് ശ്രീലങ്കയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. തിരിമനെ(25),കുശാല്‍ മെന്‍ഡീസ്(2), മാത്യൂസ്(0), ഡി സില്‍വ(0) തിസാര പെരേര(2) റണ്ണൗട്ട്, ഇസുറു ഉഡാന(10), എന്നിവരും നില ഉറപ്പിച്ചില്ല. കുശാല്‍ പെരേര 81 പന്തില്‍ 78 റണ്‍സ് നേടിയതാല്ലാതെ ലങ്കന്‍ നിരയില്‍ മറ്റാരും തിളങ്ങിയില്ല. മഴ തടസപ്പെടുത്തി കളി 41 ഓവറാക്കി ചുരുക്കിയതിന് ശേഷം സുരങ്ക ലക്മല്‍(15) പൊരുതിയെങ്കിലും മറുവശത്ത് മലിംഗയും ന്യുവാന്‍ പ്രദീപും വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ 36.5 ഓവറില്‍ ലങ്കന്‍ ഇന്നിംഗസ് അവസാനിച്ചു. അഫ്ഗാന്‍ നിരയില്‍ മൊഹമ്മദ് നബി നാല് വിക്കറ്റും റാഷിദ് ഖാന്‍,സദ്രന്‍ എന്നവിര്‍ രണ്ടു വിക്കറ്റ് വീതവും ഹമീദ് ഹസന്‍ ഒരു വിക്കറ്റും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍