UPDATES

കായികം

ഏകദിന ക്രിക്കറ്റിലെ ഈ റെക്കോര്‍ഡ് തകര്‍ക്കുന്ന ഇന്ത്യന്‍ താരം; കുമാര്‍ സംഗക്കാര പറയുന്നു

2014 ലെ ട്വന്റി20 കിരീടം കുമാര്‍ സംഗക്കാരയുടെ നായകത്വത്തിലാണ് ശ്രീലങ്ക നേടിയത്.

ലോകക്രിക്കറ്റ് ചരിത്രത്തില്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര. 2014 ലെ ട്വന്റി20 കിരീടം കുമാര്‍ സംഗക്കാരയുടെ നായകത്വത്തിലാണ് ശ്രീലങ്ക നേടിയത്. ലോകകപ്പ് ക്രിക്കറ്റില്‍ കമന്ററിയുമായി ബന്ധപ്പെട്ട് താരം ഇപ്പോള്‍ ഇംഗ്ലണ്ടിലുണ്ട്.

15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നിരവധി റെക്കോര്‍ഡുകളാണ് താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. അതില്‍ പ്രധാനം ഏകദിനക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും.2015 സീസണിലായിരുന്നു സംഗക്കാരയുടെ നേട്ടം. ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികളെന്ന തന്റെ റെക്കോര്‍ഡ് ആരാവും തകര്‍ക്കുകയെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് സംഗക്കാര. ആരാവും താങ്കളുടെ ആ റെക്കോഡ് മറികടക്കുക എന്ന ചോദ്യത്തിന് ‘ചില താരങ്ങളുണ്ട്. എന്നാല്‍ കോലി അവര്‍ക്കെല്ലാം മുകളിലാണ്.’-സംഗക്കാര പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയുടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍