UPDATES

കായികം

ലോകകപ്പില്‍ സെമി പ്രതീക്ഷയുമായി ലങ്ക ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നു

ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയാണ് ശ്രീലങ്കയ്ക്ക് പേടി സ്വപ്നമാവുക

ലോകകപ്പില്‍ ഇന്ന് ശക്തരായ ഇംഗ്ലീഷ് നിരയ്‌ക്കെതിരെ ലങ്ക ഇറങ്ങുന്നു. സെമി പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ന് ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്. പോയിന്റ് പട്ടികയില്‍ ഒരു ജയവും രണ്ടു പരാജയവുമായി ബംഗ്ലാദേശിന് പിന്നില്‍ ആറാം സ്ഥാനത്താണ് ശ്രീലങ്ക. അഞ്ച് മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയ്ക്ക് മഴ മൂലം രണ്ട് മത്സരങ്ങളാണ് നടഷ്ടമായത്.

ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയാണ് ശ്രീലങ്കയ്ക്ക് പേടി സ്വപ്നമാവുക. ബെയ്ര്‍‌സ്റ്റോ, ജോ റൂട്ട്, മോര്‍ഗന്‍, സ്റ്റോക്‌സ്, ബട്‌ലര്‍. ക്രീസിലെത്തിയാലുടന്‍ കൂറ്റന്‍ ഷോട്ടുകളുതിര്‍ക്കുന്ന ഇവരെ എല്ലാവരെയും പേടിക്കണം. ടൂര്‍മെന്റില്‍ സെഞ്ച്വറി പ്രകടനവുമായി റുട്ടും ജേസണ്‍ റോയിയും ബെയ്ര്‍‌സ്റ്റോയും മോര്‍ഗനും കരുത്ത് തെളിയിച്ച് കഴിഞ്ഞു. അതേസമയം പരിക്കിനെ തുടര്‍ന്ന് ജേസണ്‍ റോയി ഈ മത്സരത്തില്‍ ഇറങ്ങില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചു കെട്ടുകയായിരിക്കും ലങ്കയക്ക് മുന്നിലുള്ള വഴി. ഏഞ്ചലോ മാത്യൂസും കുശാല്‍ പെരേരയും പ്രതീക്ഷിച്ചത്ര ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. മലിംഗ അവസരത്തിനൊത്ത് ഉയരുന്നില്ല. എല്ലാം ലങ്കയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

സെമിഫൈനലിന് തൊട്ടരികെ നില്‍ക്കുന്ന ഇംഗ്ലണ്ട് സാഹചര്യം അനുകൂലമാണ്. ലോകകപ്പില്‍ ഇരുടീമുകളും പത്തുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ആറില്‍ ഇംഗ്ലണ്ടും നാലില്‍ ലങ്കയും ജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍