UPDATES

എയ്ഞ്ചലോ മാത്യൂസിന് സെഞ്ച്വറി; ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു.

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ശ്രീലങ്ക സ്‌കോര്‍ ചെയ്തത്. എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറി നേട്ടമാണ് ലങ്കന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 128 പന്തുകളില്‍ നിന്ന് 113 റണ്‍സ് നേടിയാണ് മാത്യൂസ് പുറത്തായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 17 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് നേടി ജസ്പ്രിത് ബുംറയാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ(10)ന്റെ വിക്കറ്റാണ് നഷ്ടമായത്. 40 റണ്‍സില്‍ നില്‍ക്കെ കുശാല്‍ പെരേര(18)ന്റെ വിക്കറ്റും ബുംറ തന്നെ വീഴ്ത്തി. പിന്നീട് 53 ന് മൂന്ന്,55 ന് നാല് എന്നിങ്ങനെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. കുശാല്‍ മെന്‍ഡിസ്(3), അവിഷ്‌ക ഫെര്‍ണാണ്ടോ(20) എന്നിവരാണ് പുറത്തായത്. രവീന്ദ്ര ജഡേജ, ഹാര്‍ദീക് പാണ്ഡ്യ എന്നിവര്‍ക്കായിരുന്നു വിക്കറ്റ് നേട്ടം. പിന്നീട് എയ്ഞ്ചലോ മാത്യൂസ്, ലഹിരു തിരിമനെ(53) എന്നിവരുടെ കൂട്ടുകെട്ട് ശ്രീലങ്കയെ 175 റണ്‍സിലെത്തിച്ചു. തിരിമനെ പുറത്തായ ശേഷം ഡി സില്‍വെ(29) യുമായി ചേര്‍ന്ന് എയ്ഞ്ചലോ മാത്യൂസ് സെഞ്ച്വറി നേട്ടം കൈവരിച്ചു. 128 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.  പെരേര(2), ഉഡാന(1) എന്നിവരും ശ്രീലങ്കയ്ക്കായി സ്‌കോര്‍ ചെയ്തു. ഇന്ത്യന്‍ നിരയില്‍ ജസ്പ്രിത് ബുംറ മൂന്നും പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍