UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെമി പ്രതീക്ഷയുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് തിരിച്ചടി; ലങ്കയെ കുറഞ്ഞ സ്‌കോറില്‍ മടക്കി ദക്ഷിണാഫ്രിക്ക

കുശാല്‍ പെരേര(30) ഉം, ഫെര്‍ണാണ്ടോ(30) ഉം ഇന്നിംഗ്‌സ് തുടക്കത്തില്‍ നേടിയ റണ്‍സാണ് ശ്രീലങ്കയ്ക്ക് ആശ്വസിക്കാനുണ്ടായത്.

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിയ്ക്ക് 204 റണ്‍സ് വിജയ ലക്ഷ്യം. 49.3 ഓവറില്‍ 203 റണ്‍സ് എടുക്കാനെ ലങ്കയ്ക്ക് കഴിഞ്ഞുള്ളു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയെ നഷ്ടമായി ലങ്കയുടെ തുടക്കം പാളി. റബാഡയാണ് വിക്കറ്റ് നേടിയത്. സ്‌കോര്‍ 67 ല്‍ നില്‍ക്കെ ഫെര്‍ണാണ്ടോയെ(30) പ്രട്ടോറിയസ് മടക്കി. പിന്നീട് ലങ്കന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്ന കുശാല്‍ പെരേരയെ(30)യും പത്താം ഓവറില്‍ പ്രട്ടോറിയസ് തന്നെ പുറത്താക്കി. 34 പന്തില്‍ നാലു ബൗണ്ടറി സഹിതം 30 റണ്‍സെടുത്തു പെരേര. 22 ആം ഓവറില്‍ ലങ്കയുടെ നാലാം വിക്കറ്റും വീണു. ഇത്തവണ ചെറുത്ത് നിന്ന ഏഞ്ചലോ മാത്യൂസ്(11) നെ മോറിസാണ് മടക്കിയത്. 100 ന് നാല് എന്ന നിലയിലായ ലങ്കയ്ക്ക് പ്രഹരം ഏല്‍പിച്ച് കുശാല്‍ മെന്‍ഡിസ്(23)നെ പ്രെട്ടോറിയസ് മടക്കി. പിന്നീട് 135 ന് ആറ്, 163 ന് ഏഴ്, 184 ന് എട്ട്, 197 ന് ഒമ്പത്, 203 ന് പത്ത്, എന്നിങ്ങനെയായിരുന്നു ലങ്കയുടെ വിക്കറ്റ് വീഴ്ച. കുശാല്‍ പെരേര(30) ഉം, ഫെര്‍ണാണ്ടോ(30) ഉം ഇന്നിംഗ്‌സ് തുടക്കത്തില്‍ നേടിയ റണ്‍സാണ് ശ്രീലങ്കയ്ക്ക് ആശ്വസിക്കാനുണ്ടായത്.

ഡി സില്‍വ(24), ജീവന്‍ മെന്‍ഡിസ്(18), തിസാര പെരേര(21), ഉഡാന(17), സൗരംഗ ലക്മല്‍(5), മലിംഗ(4) എന്നിവരാണ് ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പ്രെട്ടോറിയസ്, മോറിസ് എന്നിവര്‍ മൂന്നും, റബാഡ രണ്ടും ഫെലുക്വായോ, ഡുമ്‌നി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍