UPDATES

കായികം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലങ്ക പൊരുതുന്നു; നാലു വിക്കറ്റ് നഷ്ടം

 നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലേസി ശ്രീലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ലോകകപ്പ് ക്രിക്കറ്റില്‍ സെമി  പ്രതീക്ഷകള്‍ ഉറപ്പിക്കാന്‍ ദക്ഷണാഫ്രിക്കയെ നേരിടുന്ന ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയെ നഷ്ടമായ ലങ്കയ്ക്ക് 72 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി.
ഇന്നിംഗ്‌സ് തുടക്കത്തിലെ റബാഡ കരുണരത്‌നയെ പുറത്താക്കിയപ്പോള്‍ ലങ്കന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്ന കുശാല്‍ പെരേരയെ(30) പത്താം ഓവറില്‍ പ്രട്ടോറിയസ് പുറത്താക്കി. 34 പന്തില്‍ നാലു ബൗണ്ടറി സഹിതം 30 റണ്‍സെടുത്തു പെരേര. 14 ഓവറില്‍ ലങ്കയുടെ മൂന്നാം വിക്കറ്റും വീണു. പിന്നീട് ചെറുത്ത് നിന്ന ഏഞ്ചലോ മാത്യൂസ്(11) നെ മോറിസ് മടക്കി. 24 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 105 എന്ന നിലയിലാണ്. കുശാല്‍ മെന്‍ഡിസ് (19), ഡി സില്‍വ (4) എന്നിവര്‍ ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയിന്‍ പ്രിട്ടോറിയസ് രണ്ടും കാഗിസോ റബാദ, മോറിസ്‌ എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലേസി ശ്രീലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇപ്പോഴും സെമി പ്രതീക്ഷയുള്ള ശ്രീലങ്കയ്ക്ക് ഈ മല്‍സരത്തില്‍ വിജയം അനിവാര്യമാണ്. കഴിഞ്ഞ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ശ്രീലങ്കയുടെ വരവ്. ലങ്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. നുവാന്‍ പ്രദീപിനു പകരം സുരംഗ ലക്മല്‍ ടീമില്‍ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടു മാറ്റമുണ്ട്. ഡ്വെയിന്‍ പ്രിട്ടോറിയസ്, ജെ.പി. ഡുമിനി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലുങ്ഗി എന്‍ഗിഡി, ഡേവിഡ് മില്ലര്‍ എന്നിവര്‍ പുറത്തായി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍