UPDATES

കായികം

വെസ്റ്റ് ഇന്‍ഡീസിനെതിരെ 100 കടന്ന് ശ്രീലങ്ക; രണ്ട് വിക്കറ്റ് നഷ്ടം

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഭേദപ്പെട്ട നിലയില്‍. 20 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എന്ന നിയലിലാണ് ശ്രീലങ്ക. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ( 48 പന്തുകളില്‍ നിന്ന് 32), കുശാല്‍ പെരേര( 51 പന്തുകളില്‍ നിന്ന് 64) എന്നിവരാണ് പുറത്തായത്. ഇന്നിംഗ്‌സ് സ്‌കോര്‍ 93 ല്‍ നില്‍ക്കെയാണ്‌ ലങ്കയ്ക്ക് കരുണരത്‌നെയെ നഷ്ടമായത്. ജേസണ്‍ ഹോള്‍ഡറാണ് താരത്തെ പുറത്താക്കിയത്. പിന്നീട് സ്‌കോര്‍ 104 ല്‍ നില്‍ക്കെ ബ്രാത്‌വൈറ്റിന്റെ ഓവറില്‍ റണ്ണൗട്ടിലൂടെ കുശാല്‍ പെരേര പുറത്താകുകയായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോ(14), കുശാല്‍ മെന്‍ഡിസ്(12) എന്നിവരാണ് ക്രീസില്‍.

ഇരു ടീമുകളുടെയും സെമി പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ ജയിച്ച് പോയിന്റ് നില മെച്ചപ്പെടുത്താമെന്നതുമാത്രമാണു മല്‍സരത്തിലെ ജേതാക്കളുടെ നേട്ടം. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കെമാര്‍ റോച്ചിനു പകരം ഗബ്രിയേല്‍ ഷാനന്‍ വിന്‍ഡീസ് നിരയില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിക്കും. ലങ്കന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍