UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൂപ്പര്‍ റണ്‍ചെയ്‌സിന്റെ ഒടുക്കം ശ്രീലങ്കയോട് തോല്‍വി വഴങ്ങി വിന്‍ഡീസ്

സെഞ്ച്വറി നേടി ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്‌ ഫെര്‍ണാണ്ടോ(104)ആണ്

ലോകകപ്പില്‍ ശ്രീലങ്ക ഉയര്‍ത്തിയ 338 റണ്‍സ് പിന്‍തുടര്‍ന്ന വിന്‍ഡീസിന് 23 റണ്‍സ് തോല്‍വി. വിന്‍ഡീസ് നിരയില്‍ സെഞ്ച്വറി(118) നേടി നിക്കോളാസ് പുരാന്‍ പൊരുതിയെങ്കിലും വിന്‍ഡിസിനെ ജയത്തിലെത്തിക്കാന്‍ കഴിയാതെ പുറത്തായി. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് സ്‌കോര്‍ ചെയ്യാനെ വെസ്റ്റിന്‍ഡിസിന് കഴിഞ്ഞുള്ളു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡിസിന്റെ തുടക്കം തകര്‍ച്ചയോടെ  ആയിരുന്നു. 50 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. സുനില്‍ ആമ്പ്രിസ്(5), ഷായ് ഹോപ്പ്(5), എന്നിവരുടെ വിക്കറ്റുകള്‍ പിഴുതത് ലസിത് മലിംഗയായിരുന്നു. പിന്നീട് ക്രിസ് ഗെയില്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ചേര്‍ന്ന് നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 71 ല്‍ നില്‍ക്കെ ഗെയ്ല്‍(35) ഉം 84 ല്‍ നില്‍ക്കെ ഹെറ്റ്‌മെയര്‍(29) എന്നിവരും പുറത്തായി. പിന്നീട് ക്രിസില്‍ എത്തിയ നിക്കോളാസ് പുരാന്‍(118) ഇന്നിംഗ്‌സിന്റെ കരുത്ത് വീന്‍ഡീസിന് വിജയ പ്രതീക്ഷ നല്‍കി. പുരാനൊപ്പം ചേര്‍ന്ന് ജെയ്‌സണ്‍ ഹോള്‍ഡര്‍(26) പൊരുതിയെങ്കിലും 29 ആം ഓവറില്‍ ഡി സില്‍വ റണ്ണൗട്ടിലൂടെ താരത്തെ പുറത്താക്കി. പിന്നീടെത്തിയ ബ്രാത്‌വൈറ്റ്(8) റണ്ണൗട്ടില്‍ പുറത്തായി. ഉഡാനയായിരുന്നു താരത്തെ പുറത്താക്കിയത്. പിന്നീട് ഫാബിയന്‍ അലനുമായി(51) ചേര്‍ന്ന് പുരാന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിംഗ്‌സിന് നല്‍കിയത്. 45 ആം ഓവറിന്റെ ആദ്യ പന്തില്‍ വീന്‍ഡിസിനെ് വെല്ലുവിളിച്ച് ഇന്നിംഗ്‌സിലെ മൂന്നാമത്തെ റണ്ണൗട്ടും എത്തി. ഫാബിയന്‍ അലന്‍ പുറത്തായി. 282 ന് ഏഴ് എന്ന നിലയിലായ വെസ്റ്റിന്‍ഡീസിനായി ഒരു വശത്ത് തകര്‍ത്തടിച്ച് പുരാനും മറുവശത്ത് കോട്രെലുമായിരുന്നു. എന്നാല്‍ 48 ആം ഓവറില്‍ പുരാന്‍(118) പുറത്തായതോടെ വീന്‍ഡീസ് പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ലങ്കന്‍ നിരയില്‍ ലസിത് മലിംഗ മൂന്നും കശുന്‍ രജിത, ജെഫ്രെ വാന്‍ഡെര്‍സെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ദിമുത്ത് കരുണരത്നെയും(32), കുശാല്‍ പെരേരര(64) നല്‍കിയത്. ഇന്നിംഗ്സിന്റെ 16 ആം ഓവറില്‍ ദിമുത്ത് കരുണ രത്നെയെ ജേസന്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. പിന്നീട് സ്‌കോര്‍ 104 ല്‍ നില്‍ക്കെ കുശാല്‍ പെരേര(64) ഉം മടങ്ങി. ബ്രാത്വൈറ്റിന്റെ ഓവറില്‍ റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. മൂന്നാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ, കുശാല്‍ മെഡിസ്(39) സഖ്യത്തില്‍ നിന്നും ലങ്കയ്ക്ക് ഭേദപ്പെട്ട റണ്‍സ് നേടാനായി. 89 റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നത്. സ്‌കോര്‍ 189 ല്‍ നില്‍ക്കെയാണ് മെന്‍ഡിസ് മടങ്ങിയത്. മധ്യ ഓവറുകളിലും റണ്‍റേറ്റ് കുറയാതെ ഫെര്‍ണാണ്ടോയും എയ്ഞ്ചലോ മാത്യൂസും ലങ്കന്‍ സ്‌കോര്‍ മുന്നോട്ട് നയിച്ചു. ഇന്നിംഗ്സ് സ്‌കോര്‍ 247 ല്‍ നില്‍ക്കെ എയ്ഞ്ചലോ മാത്യൂസ്(26) മടങ്ങുമ്പോഴും മറുവശത്ത് ഫെര്‍ണാണ്ടോ നില ഉറപ്പിച്ചിരുന്നു. ക്രീസില്‍ എത്തിയ തിരുമെനെ(45) യുമായി ചേര്‍ന്ന് സെഞ്ച്വറി നേടി ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചാണ് ഫെര്‍ണാണ്ടോ(104) മടങ്ങിയത്. ശ്രീലങ്കയ്ക്കായി ഉഡാന(3),ഡി സില്‍വെ(6) എന്നിവരും സ്‌കോര്‍ ചെയ്തു. വെസ്റ്റിന്‍ഡീസ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഫാബിയന്‍ അലന്‍, ഷെല്‍ഡണ്‍ കോട്രല്‍, ഒഷാനെ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍