UPDATES

കായികം

ധോണിയുടെ ഇന്നിംഗ്‌സില്‍ തൃപ്തനല്ല, ഇങ്ങനെ പോയാല്‍ പോര; വിമര്‍ശനവുമായി ലക്ഷ്മണ്‍

വിന്‍ഡീസിനെതിരെ ഇന്നലെ 61 പന്തില്‍ 56 റണ്‍സെടുത്തിരുന്നു ധോണി

ലോകകപ്പില്‍ ഇന്ത്യ -വെസ്റ്റിന്‍ഡീസ് മത്സരത്തിന് ശേഷം ധോണിയുടെ ഇന്നിംഗ്‌സിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ വിവിഎസ് ലക്ഷ്മണ്‍. വിന്‍ഡീസിനെതിരെ ഇന്നലെ 61 പന്തില്‍ 56 റണ്‍സെടുത്തിരുന്നു ധോണി. താരത്തിന്റേത് നല്ല ഫിനീഷിംഗ് തന്നെ ആയിരുന്നു. എന്നാല്‍ മറ്റ് ബാറ്റസ്മാന്‍മാരെ സമ്മര്‍ദത്തിലാഴ്ത്തുകയാണ് ധോണിയുടെ ഇന്നിംഗ്‌സെന്ന വിമര്‍ശനമാണ് ലക്ഷ്മണ്‍ ഉയര്‍ത്തുന്നത്.

ഇന്നിംഗ്‌സ് സാവധാനമാണ് ധോണി തുടങ്ങിയത്. ഇത് മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായിരുന്നു. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ 40-50 ആയിരുന്നു ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. ഇത് കൂടെയുള്ള ബാറ്റ്‌സ്മാനില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കി. ധോണി നല്ല രീതിയില്‍ ഇന്നിംഗ്‌സ് ഫിനിഷ് ചെയ്തു എന്നത് വളരെ നല്ല കാര്യം. പക്ഷെ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ കുറച്ചുകൂടി പോസിറ്റീവ് സമീപനം ധോണിയുടെ ഭാഗത്തുനിന്ന് ആവശ്യമാണ്. ഫാബിയന്‍ അലനെപ്പോലൊരു സ്പിന്നര്‍ക്കെതിരെ പോലും ധോണി അത്തരൊമരു സമീപനമല്ല പുറത്തെടുത്തതെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇങ്ങനെ തുടങ്ങിയതില്‍ ധോണിയും ഖേദിക്കുന്നുണ്ടാകും.

അഫ്ഗാനെതിരായ അവസാന മത്സരത്തിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ധോണി ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. പേസ് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഇക്കാര്യം മനസിലാക്കാം. ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നിംഗ്‌സ് തുടങ്ങുമ്പോള്‍ കാണിക്കുന്ന പോസറ്റീവ് സമീപം പോലും ധോണിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക് ഷോയില്‍ ലക്ഷ്മണ്‍ പറഞ്ഞു.

read more:ശ്മശാനത്തിനെതിരെ പരാതി നല്‍കി, ആറ് കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷമായി ക്ഷേത്രകമ്മിറ്റിയുടെ ഊരുവിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍