92 പന്തുകളില്‍ നിന്ന് 77 റണ്‍സെടുത്ത ഷായ് ഹോപ്പാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
ലോകകപ്പില്‍ വെസ്റ്റിന്‍ഡിസിനെതിരെ അഫ്ഗാനിസ്ഥാന് 312 റണ്‍സ് വിജയലക്ഷ്യം. വെസ്റ്റിന്‍ഡിസ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. 92 പന്തുകളില്‍ നിന്ന് 77 റണ്‍സെടുത്ത ഷായ് ഹോപ്പാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
ഇന്നിംഗ്‌സ് തുടങ്ങിയ വെസ്റ്റിന്‍ഡിസിന് 21 റണ്‍സെടുക്കുന്നതിനിടെ ക്രിസ് ഗെയ്ല്‍(7)നെ നഷ്ടമായെങ്കിലും എവിന്‍ ലുവിസ്(58), ഷായ് ഹോപ്പ്(77) എന്നിവരുടെ ഇന്നിംഗ്‌സ് ബാറ്റിംഗിന് കരുത്തായി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് വിന്‍ഡീസിനെ നൂറ് കടത്തി. 109 ന് രണ്ട്, 174 ന് മൂന്ന്, 192 ന് നാല് എന്നിങ്ങനെ വീന്‍ഡീസിന് വിക്കറ്റുകള്‍ നഷ്ടമായി. മധ്യ ഓവറുകളില്‍ ഷായ് ഹോപ്പിന്റെയും ഹെറ്റ്‌മെയര്‍(39) ന്റെ ബാറ്റിംഗ് കരുത്തായപ്പോള്‍ അവസാന ഓവറുകളില്‍ നിക്കോളാസ് പുരാന്‍(58),ജേയ്‌സണ്‍ ഹോള്‍ഡര്‍(45) എന്നിവര്‍ സ്‌കോറിംഗ് വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് 105 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് വിന്‍ഡീസ് ഇന്നിംഗ്‌സിന് സമ്മാനിച്ചത്. അവസാന ഓവറില്‍ നാലു പന്തില്‍ 14 റണ്‍സ് ബ്രാത്‌വൈറ്റ് സ്‌കോര്‍ ചെയ്തു. അഫ്ഗാന്‍ നിരയില്‍ രണ്ട് വിക്കറ്റ് നേടി ദൗലത്ത് സദ്രനും മുറമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇരുടീമുകളും നേരത്തെ തന്നെ പുറത്തായതിനാല്‍ മത്സര ഫലത്തിന് പ്രസക്തിയില്ല. അഫ്ഗാനിസ്താന്‍ എല്ലാ മത്സരങ്ങളും തോറ്റപ്പോള്‍, വിന്‍ഡീസ് ഒരു മത്സരം വിജയിച്ചിരുന്നു. വിജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിപ്പിക്കാനാകും ഇരുടീമുകളുടെയും ശ്രമം.