UPDATES

കായികം

ആദ്യ അവസരം നഷ്ടപ്പെടുത്തി; രണ്ടാം തവണ ക്രിസ് ഗെയിലിനെ പുറത്താക്കി ഇംഗ്ലണ്ട്

14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 55 ന് 3 എന്ന നിലയിലാണ് വിന്‍ഡീസ്.

ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗ് അയച്ചു. വീന്‍ഡീസിന്റെ തുടക്കം മോശമായിരുന്നു. നാലു റണ്‍സ് എടുക്കുന്നതിനിടെ എവിന്‍ ലെവിസിന്റെ വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറില്‍ ക്രിസ് വോക്ക്‌സാണ് വിക്കറ്റ് എടുത്തത്. ഇംഗ്ലണ്ട് പേസ് നിരയ്‌ക്കെതിരെ സാവധാനം സ്‌കോറിംഗ് തുടങ്ങിയ ക്രിസ് ഗെയിലിനെ എഴാം ഓവറില്‍ പുറത്താക്കാവുന്ന അവസരം ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി. ക്രിസ് വോക്ക്‌സിന്റെ തന്നെ ഓവറില്‍ തേഡ് മാനില്‍ മാര്‍ക്ക് വുഡാണ് ക്യാച്ച് മിസ് ചെയ്തതത്. പിന്നീട് 13 ഓവറില്‍ 36 റണ്‍സില്‍ നില്‍ക്കെ പ്ലകെറ്റ് താരത്തെ പുറത്താക്കുകയായിരുന്നു.

14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 55 ന് 3 എന്ന നിലയിലാണ് വിന്‍ഡീസ്. ഇംഗ്ലണ്ട് കഴിഞ്ഞ മല്‍സരം അതേ കളിച്ച ടീമിനെ നിലനിര്‍ത്തിയിട്ടുണ്ട്. വിന്‍ഡീസ് നിരയില്‍ എവിന്‍ ലൂയിസ്, ആന്ദ്രെ റസ്സല്‍, ഷാനണ്‍ ഗബ്രിയേല്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍