UPDATES

കായികം

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – വിന്‍ഡീസ് പോരാട്ടം

ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച വിന്‍ഡീസ്, രണ്ടാം മത്സരത്തില്‍ ഓസീസിനോട് തോറ്റിരുന്നു.

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ നേടിയ വിജയം മാത്രമാണ് വിന്‍ഡീസിനുള്ളത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇംഗ്ലണ്ടാകട്ടെ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. സതാംപ്ടണില്‍ നടക്കുന്ന ഇന്നത്തെ മത്സരവും മഴ ഭീഷണിയിലാണ്.

ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച വിന്‍ഡീസ്, രണ്ടാം മത്സരത്തില്‍ ഓസീസിനോട് തോറ്റിരുന്നു. ഗെയിലും ബ്രാവോയും ഹെറ്റ്മെയറും റസലുമൊക്കെ അടങ്ങുന്ന വെടിക്കെട്ട് ബാറ്റിങ് നിരയാണ് വെസ്റ്റ് ഇന്‍ഡിസിന്റെ കരുത്ത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മുന്നൂറ് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തവരാണ് ഇംഗ്ലണ്ട്. ജേസണ്‍ റോയ്, ജോ റോട്ട്, ബെന്‍സ്റ്റോക്സ്, ജോസ് ബട്ലര്‍, ഇയാന്‍ മോര്‍ഗന്‍ ആദ്യ മത്സരങ്ങളില്‍ തന്നെ ഇവരെല്ലാം ഫോം കണ്ടെത്തി കഴിഞ്ഞു. ബംഗ്ലാദേശിനെതിരെ പരിക്കേറ്റ ബട്ലര്‍ ഇന്ന് കളിച്ചേക്കും.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍