UPDATES

കായികം

ഇതാണ് ക്യാച്ച്; എന്തൊരു ക്യാച്ച് ആണത്; ബെന്‍ സ്‌റ്റോക്കിന്റെ സൂപ്പര്‍ ക്യാച്ച് ഏറ്റെടുത്ത് ആരാധകര്‍

ബൗണ്ടറി ലൈനിന് മുകളിലൂടെ വന്ന പന്തിനെ ചാടി പിടിച്ചായിരുന്നു ബെന്‍ സ്‌റ്റോക്ക് മാസ്മരിക പ്രകടനം

ലോകകപ്പില്‍ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച ഫീല്‍ഡിംഗിലൂടെ ശ്രദ്ധിക്കപ്പെട്ടത് ഫാഫ് ഡ്യൂപ്ലസിസ് ആയിരുന്നെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്കാണ് ആരാധകരെ ഞെട്ടിച്ചത്. ആദില്‍ റഷീദ് എറിഞ്ഞ 34 മത്തെ ഓവറിലെ ആദ്യ പന്തിലാണ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പെലുക്വായോയെ താരം പുറത്താക്കിയത്. ബൗണ്ടറി ലൈനിന് മുകളിലൂടെ വന്ന പന്തിനെ ചാടി പിടിച്ചായിരുന്നു ബെന്‍ സ്‌റ്റോക്ക് മാസ്മരിക പ്രകടനം. ഒന്നുകില്‍ സിക്‌സ് അല്ലങ്കില്‍ ഫോര്‍ എന്ന് ഉറപ്പിച്ച പന്ത് ആയിരുന്നു അത്. പക്ഷെ ബൗണ്ടറി ലൈനിന് തൊട്ടടുത്ത് ആ പന്ത് സ്റ്റോക്‌സിന്റെ കൈകളില്‍ ഒതുങ്ങി.

ഈ സമയം ദക്ഷിണാഫ്രിക്ക 180 ന് ഏഴ് എന്ന നിലയിലായിരുന്നു. മത്സരത്തില്‍ ബെന്‍സ്‌റ്റോക്കിന്റെ ക്യാച്ച് നിര്‍ണായകമായിരുന്നു. 25 പന്തുകളില്‍ നിന്ന് 24 റണ്‍സ് എടുത്ത് ഫോമിലായിരുന്ന സമയത്തായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പുറത്താകല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍