UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാല് അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍

തുടക്കം തകര്‍ച്ചയോടെ തുടങ്ങിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിശ്ചിതത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡ്യുപ്ലസിസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡ്യുപ്ലസിസിന്റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറില്‍ തന്നെ ഇമ്രാന്‍ താഹിര്‍ തന്റെ രണ്ടാം പന്തില്‍ ബെയര്‍‌സ്റ്റോയെ പുറത്താക്കി. ആദ്യ ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ പിന്നീട് അര്‍ധ സെഞ്ചുറികള്‍ കൊണ്ട് ജേസണ്‍ റോയും ജോ റൂട്ടും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.

ബാറ്റിംഗ് താളം കണ്ടെത്തിയ ഇംഗ്ലണ്ട് 35 ഓവറില്‍ 200 റണ്‍സ് കടന്നു. ഇരുന്നൂറ് റണ്‍സ് പൂര്‍ത്തിയാക്കുമ്പോള്‍ ബെന്‍ സ്റ്റോക്‌സും ഇയോന്‍ മോര്‍ഗനുമായിരുന്നു ക്രീസില്‍. പിന്നീട് 60 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത മോര്‍ഗനെ ഇമ്രാന്‍ താഹിര്‍ മടക്കി. പീന്നീട് ബെന്‍സ്‌റ്റോക്കും ജോസ് ബട്‌ലറും ചേര്‍ന്ന് 247 എന്ന സുരക്ഷിത സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 79 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍സ്‌റ്റോക്കാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. സ്‌കോര്‍ 300 ല്‍ എത്തിയപ്പോള്‍ എന്‍ഗിഡിയുടെ ഓവറിലാണ് ബെന്‍സ്‌റ്റോക്ക് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇമ്രാന്‍ താഹിര്‍, റബാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലുങ്കി എന്‍ഗിഡി മൂന്നും പെലുക്വായോ ഒന്നും വിക്കറ്റുകള്‍ നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍