UPDATES

കായികം

ലോകകപ്പില്‍ ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം; ബാറ്റിംഗ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബാറ്റിംഗ് ആരംഭിച്ച് 5.5 ഓവറില്‍ 24 റണ്‍സെടുക്കുന്നതിനിടെ സൗത്ത് ആഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. സൗത്ത് ആഫ്രിക്കന്‍ സ്‌കോര്‍ 11 റണ്‍സില്‍ നില്‍ക്കെ അംലയും 24 റണ്‍സില്‍ ഡി കോക്കുമാണ്(10) ആണ് പുറത്തായത് ഇരുവരുടെയും വിക്കറ്റ് എടുത്തത് ജസ്പ്രീത് ബുംറയാണ്. ടോസ് നേടി സൗത്ത് ആഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടും സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടിരുന്നു. ടീമിലെ താരങ്ങളുടെ പരിക്ക് മൂലം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്നതാണ് അനുയോജ്യമെന്ന് തനിക്ക് തോന്നുന്നതായും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പറഞ്ഞു. ഏഴ് മത്സരങ്ങളില്‍ ഇനി ആറെണ്ണം ജയിച്ചാല്‍ ടീമിനു സെമിയില്‍ എത്താം എന്നതിനാല്‍ അത് നേടുകയാണ് ലക്ഷ്യമെന്നും ഫാഫ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കായി ഹഷിം അലം ടീമിലേക്ക് എത്തുന്നു. തബ്രൈസ് ഷംസിയും ടീമിലേക്ക് തിരികെ എത്തുന്നുണ്ട്.

സൗത്ത് ആഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ഹഷിം അംല, ഫാഫ് ഡു പ്ലെസി, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍, ഡേവിഡ് മില്ലര്‍, ജീന്‍-പോള്‍ ഡുമിനി, ആന്‍‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, തബ്രൈസ് ഷംസി

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍