UPDATES

കായികം

ഐപിഎലിലെ മികച്ച പ്രകടനം ഇഷാന്തിന് നേട്ടമായി; ബിസിസിഐയുടെ പ്രഖ്യാപനമെത്തി

ഐപിഎല്‍ 12-ാം സീസണില്‍ ഇതുവരെ 10 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് ഇശാന്ത് വീഴ്ത്തിയിട്ടുണ്ട്

ഐപിഎലിലെ മികച്ച പ്രകടനം ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ഇഷാന്ത് ശര്‍മ്മയ്ക്ക് നേട്ടമായിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ഇടംപിടിച്ചിരിക്കുകയാണ്. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവര്‍ക്കൊപ്പമാണ് ഇശാന്തും ഇടം പിടിച്ചിരിക്കുന്നത്.

നാല് താരങ്ങളെയാണ് ബിസിസിഐ പകരക്കാരായി കരുതുന്നത്. ‘പേസര്‍ എന്ന നിലയ്ക്ക് റിസര്‍വ് താരമായി സെയ്നിക്കാണ് പ്രഥമ പരിഗണന. ഇശാന്ത് ശര്‍മ്മയ്ക്കാണ് അടുത്ത സാധ്യത. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് പരിചയമുള്ള താരമാണ് ഇശാന്ത്. നിലവില്‍ ഇശാന്ത് മികച്ച ഫോമിലുമാണ്’- ബിസിസിഐ അധികൃതര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഐപിഎല്‍ 12-ാം സീസണില്‍ ഇതുവരെ 10 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് ഇശാന്ത് വീഴ്ത്തിയിട്ടുണ്ട്. 7.65 ആണ് ഇക്കോണമി. ഇന്ത്യക്കായി 80 ഏകദിനങ്ങള്‍ കളിച്ച താരം 115 വിക്കറ്റ് നേടി. സമീപ കാലത്തായി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിര സാനിധ്യമാണ് ഇഷാന്ത്. കരിയറില്‍
ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ താരത്തിന് സാധിക്കുമെന്ന കണ്ടെത്തലാകാം റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നതിന് കാരണമായത്. അടുത്ത മാസം മെയ് 30ന് ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് മത്സരം ആരംഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍