UPDATES

കായികം

നാലാം നമ്പറിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ട; അത് കെ.എല്‍ രാഹുലെടുത്തു

ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ 108 റണ്‍സ് നേടിയ രാഹുലിന്റെ ഇന്നിംഗ്‌സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

ലോകപ്പില്‍ ഇന്ത്യന്‍ ക്യാമ്പിനെ ഏറ്റവുമധികം ആശയകുഴപ്പത്തിലാക്കിയ ഒന്നാണ് ബാറ്റിംഗില്‍ നാലാമനായി ആരെ ഇറക്കുമെന്നത്. തകര്‍ത്തടിക്കുന്ന മുന്‍നിരയെയും പ്രതിരോധത്തിലൂടെ ടീമിനെ മികച്ച നിലയിലേക്ക് നയിക്കുന്ന മധ്യനിരയെയും കൂട്ടിയിണക്കുന്ന ജോലി അത് അത്ര എളുപ്പവുമല്ല. ഈ ചുമതല ആരെ ഏല്‍പ്പിക്കാം എന്നതില്‍ ഇന്ത്യന്‍ ക്യാംപിന് തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും നാലാം നമ്പര്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് രണ്ടാം സന്നാഹ മത്സരത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കെ.എല്‍ രാഹുല്‍.

ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ ധോണിക്കൊപ്പം ചേര്‍ന്ന് 99 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ രാഹുലിന്റെ ഇന്നിംഗ്‌സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. രാഹുലിന് രണ്ടാമതും അവസരം നല്‍കിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനമാണ് ഇവിടെ വിജയിച്ചത്. മികച്ച രീതിയില്‍ നാലാം നമ്പറില്‍ രാഹുല്‍ ബാറ്റ് ചെയ്തു. നൂറില്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റും കളം നിറഞ്ഞ് കളിച്ച രീതിയും രാഹുലിനെ ഏവരുടെയും ശ്രദ്ധാ കേന്ദ്രമാക്കി. ബാക്ക് ഫുട്ടില്‍ നിന്ന് പുള്‍ ഷോട്ട് കളിക്കുന്ന രീതി ഏതെല്ലാമോ തരത്തില്‍ സെവാഗിനെ ഓര്‍പ്പിച്ചു എന്നു പറഞ്ഞാല്‍ കുറ്റം പറയാനാവില്ല. ഐപിഎല്ലിലെ മികച്ച ഫോം പിന്‍തുടരുന്ന രാഹുല്‍ ഇനി വരാനിരിക്കുന്ന മത്സരങ്ങളിലും നിര്‍ണ്ണായക ഘടകമായേക്കും. അതേസമയം നാലാം നമ്പരില്‍ വിജയ് ശങ്കറിനെ കളിപ്പിക്കണമെന്ന് മുന്‍ താരങ്ങള്‍ അടക്കം ആവശ്യം ഉന്നയിച്ചെങ്കിലും താരത്തിന്റെ പ്രകടനം നിരാശ നല്‍കുന്നതായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍