UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം എറിഞ്ഞ് വീഴ്ത്തി, പിന്നെ തകര്‍ത്തടിച്ചു; പാക്കിസ്ഥാനെതിരെ വിന്‍ഡീസിന് തകര്‍പ്പന്‍ ജയം

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 105 റണ്‍സ് വിജയ ലക്ഷ്യം 13.4 ഓവറില്‍ മൂന്നു വിക്കറ്റിന് വിന്‍ഡീസ് മറികടന്നു. സ്‌കോര്‍ പാക്കിസ്ഥാന്‍ 105/10 വെസ്റ്റ് ഇന്‍ഡീസ് 108/3.

ടോസ് നേടിയ ശേഷം പാക്കിസ്ഥാനെ ബാറ്റിംഗിന് അയച്ച വിന്‍ഡീസ് പാക് നിരയെ  വിന്‍ഡീസ് ബൗളിംഗ് നിര പാക്കിസ്ഥാനെ 105 റണ്‍സിന് പുറത്താക്കുകയായിരുന്നു. 21.4 ഓവറില്‍ പാക്കിസ്ഥാന്‍ നിരയിലെ എല്ലാവരും പുറത്താകുകയായിരുന്നു. 45 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട പാക് നിരയക്ക് പിന്നീടങ്ങോട്ട് താളം കണ്ടെത്താനായില്ല. വെസ്റ്റ്ഇന്‍ഡീസിന് വേണ്ടി ഇമാം ഇള്‍ ഹഖിന്റെ വിക്കറ്റെടുത്ത് കോട്രല്‍ ആണ് പാക് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പാക് നിരയില്‍ ഫഖര്‍ സമന്‍(22), ബാബര്‍ അസം(22) മുഹമ്മദ് ഹാഫീസ്(18),വഹാബ് റിയാസ്(18)എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. ഹരീസ് സൊഹാലി(8), ക്യാപ്റ്റന്‍ സര്‍ഫാറസ് അഹമ്മദ്(8) ഇമാദ് വസിം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1), എന്നിങ്ങനെയാണ് പാക് താരങ്ങള്‍ സ്‌കോര്‍ ചെയ്തത്. വീന്‍ഡീസിന് വേണ്ടി ഒഷാനെ തോമസ് നാല് വിക്കറ്റും, ഹോള്‍ഡര്‍ മുന്നു വിക്കറ്റും, റസല്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ വമ്പന്‍ അടികള്‍ അടിച്ച് ക്രിസ് ഗെയില്‍ അനായാസം പിടിച്ചു കരകയറ്റി.34 പന്തില്‍ 50 റണ്‍സ് തികച്ച് ഗെയില്‍ പുറത്തായി. വീന്‍ഡീസ് നിരയില്‍ ഹോപ്പ്(11), ബ്രാവോ(0) എനന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പാക് നിരിയില്‍ മുഹമ്മദ് അമീര്‍, ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍