UPDATES

കായികം

‘ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുത് ‘ ഹര്‍ഭജന്‍ സിംഗ് പറയുന്നു

ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുക.

ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിലപാടറിയിച്ച് താരം രംഗത്തു വന്നത്. സ്വന്തം മണ്ണില്‍ കൊഴുക്കുന്ന ഭീകരവാദത്തെ തുടച്ചുനീക്കാന്‍ മതിയായ യാതൊന്നും പാകിസ്താന്‍ ചെയ്യുന്നില്ലെന്നു ഹര്‍ഭജന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ജൂണ്‍ 16 ന് നിശ്ചയിച്ചിരിക്കുന്ന പാകിസ്താനെതിരായ ലോകകപ്പ് മത്സരം കളിക്കാന്‍ ഇന്ത്യ തയാറാകരുത്. നമ്മുടെ രാജ്യത്ത ഉപദ്രവിക്കുന്നതുകൊണ്ട് ക്രിക്കറ്റില്‍ പാകിസ്ഥാനമായി ടീം ഇന്ത്യക്ക് ബന്ധം തുടര്‍ന്ന് കൊണ്ടു പോകേണ്ട ആവശ്യമില്ല. ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് മുന്നിട്ടിറങ്ങണമെന്നും ഹര്‍ഭജന്‍ പറയുന്നു.

രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുരാജ്യങ്ങളും സ്വന്തം നാട്ടില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാറില്ല. നേരത്തെ പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നതിനെതിരെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സി.സി.ഐ) സെക്രട്ടറി സുരേഷ് ബഫ് രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ പരസ്യമായി അപലപിക്കാന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തയ്യാറായിട്ടില്ലെന്നും അത് ഈ ആക്രമണത്തില്‍ എന്തൊക്കെയോ പങ്ക് പാകിസ്താനുണ്ടെന്നതിന്റെ തെളിവാണെന്നുമാണ് സുരേഷ് ബഫ്ന ആരോപിച്ചത്.

ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓള്‍ഡ് ട്രാഫോഡില്‍ ജൂണ്‍ 16നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന ആവശ്യമാണ് സി.സി.ഐ സെക്രട്ടറി നേരത്തെ ഉന്നയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലെ ഇംറാന്‍ ഖാന്റെ ചിത്രം സിസിഐ മറച്ചിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍