UPDATES

കായികം

‘ഇതിനുള്ള ഉത്തരം ഞാൻ പാക് കോച്ച് ആകുമ്പോള്‍ പറയാം’;പാക് മാധ്യമപ്രവര്‍ത്തകനോട് രോഹിത്

മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഫോമിലാണ് കളിക്കുന്നത്. ഒപ്പം താരത്തിന് ഭാഗ്യത്തിന്റെ ആനുകൂല്യവും ഉണ്ട്. കഴിഞ്ഞ മത്സരത്തില്‍ ചെറിയ റണ്‍സില്‍  പുറത്താകേണ്ടിയിരുന്ന രോഹിതിന് ഭാഗ്യം തുണയായി. പാക് താരങ്ങളുടെ മിസ് ത്രോയാണ് താരത്തിനെ പുറത്താകലില്‍ നിന്ന് രക്ഷിച്ചത്. പിന്നീട് മത്സരത്തില്‍ 113 പന്തില്‍ 140 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു എന്ന് മാത്രം. ഒരു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു രോഹിതിന്റെ കുറിക്കുകൊള്ളുന്ന മറുപടി. ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കാന്‍ പാക് ടീമിന് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.താന്‍ പാകിസ്താന്റെ കോച്ച് ആകുകയാണെങ്കില്‍ അതിനുള്ള മറുപടി പറയാമെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ എന്തു പറയാനാണ് എന്നുമായിരുന്നു രോഹിതിന്റെ രസകാരമായ മറുപടി. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍