UPDATES

കായികം

‘ഗ്രൌണ്ടില്‍ തീര്‍ക്കും’; സൗത്താഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുമായി പരസ്യയുദ്ധത്തിനില്ലെന്ന് വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു നായകന്റെ പ്രതികരണം.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് സൗത്താഫ്രിക്കയ്‌ക്കെതിരെയാണ്. ഇരു ടീമുകളും നേര്‍ക്ക് നേര്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്കിടയിലേക്ക് ഓര്‍മ്മ വരുന്നത് സൗത്താഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയും വിരാട് കോഹ്‌ലിയും തമ്മില്‍ ഐപിഎലില്‍ ഉണ്ടായ വാക് പോരാണ്. വിരാട് കോഹ്ലിയ്ക്ക് പക്വതയില്ലെന്നാണ് റബാഡ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ റബാഡയുമായി ഇനി വാക്കുകള്‍ കൊണ്ട് പരസ്യയുദ്ധത്തിനില്ലെന്നും കാര്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ തന്നെ തീര്‍ക്കാനാണ് ആഗ്രഹമെന്നുമാണ് വിരാടിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം.

‘റബാഡയ്ക്കെതിരെ സംസാരിക്കാനുള്ള അവസരമായി പത്രസമ്മേളനത്തെ ഞാന്‍ ഉപയോഗിക്കില്ല. തനിക്കും റബാഡയ്ക്കും എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ ഞങ്ങളത് മുഖാമുഖം തീര്‍ക്കും. അദ്ദേഹം നല്ല കഴിവുള്ള ബോളറാണ്. എതിരാളികളെ തകര്‍ക്കാന്‍ സാധിക്കുന്ന ബോളര്‍. റബാഡയെ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്’ എന്നായിരുന്നു വിരാടിന്റെ പ്രതികരണം.

ഐപിഎലില്‍ റബാഡയെ കോഹ്ലി ബൗണ്ടറിയടിച്ചതിനു പിന്നാലെ ഇരുവരും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍