UPDATES

കായികം

വിജയ് ശങ്കറിനെ വിമര്‍ശിക്കുന്നവരോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി പറയുന്നു

ലോകകപ്പില്‍ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി വരവറിയിച്ച വിജയ് ശങ്കര്‍ പിന്നീട് കാര്യമായി തിളങ്ങിയില്ല.

ലോകകപ്പില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ പിന്തുണച്ച് നായകന്‍ വിരാട് കോലി. വിജയ് ശങ്കറിനെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും എതിരായ മത്സരത്തിലെ താരത്തിന്റെ പ്രകടനം കാണണമെന്നാണ് കോഹ്‌ലി പറയുന്നത്.
വിജയ് ശങ്കറിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

‘ത്രീഡി’ പ്ലെയര്‍ എന്ന് സെലക്ടര്‍മാര്‍ വിശേഷിപ്പിച്ച വിജയ് ശങ്കറിന്റെ മോശം ഫോമില്‍ ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. നാലാം നമ്പറില്‍ വിജയ്ക്ക് പകരം പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്കിനെയോ യുവ താരം ഋഷഭ് പന്തിനെയോ കളിപ്പിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാനം നടന്ന മത്സരത്തില്‍ 14 റണ്‍സ് താരം നേടിയത്.

ലോകകപ്പില്‍ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി വരവറിയിച്ച വിജയ് ശങ്കര്‍ പിന്നീട് കാര്യമായി തിളങ്ങിയില്ല. അഫ്ഗാനെതിരായ മത്സരത്തില്‍ 41 പന്തില്‍ 29 റണ്‍സും പാക്കിസ്ഥാനെതിരെ 15 പന്തില്‍ 15 റണ്‍സും താരം നേടി. ഈ മത്സരത്തില്‍ 5.5 ഓവര്‍ എറിഞ്ഞ താരം 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍