UPDATES

കായികം

അളന്ന് കുറിച്ച ഷോട്ടുകള്‍,അവസരത്തിനൊത്ത് സ്‌കോറിംഗ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലെ മികച്ച സ്‌കോര്‍ സ്വന്തമാക്കി ബംഗ്ലാദേശ്

തുടക്കം ഗംഭീരമായി തുടങ്ങിയ ബംഗ്ലാദേശിന്റെ താളം തെറ്റിയത് 60 റണ്‍സില്‍ നില്‍ക്കെ തമീം ഇക്ബാല്‍ പുറത്തായാതാണ്.

ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ച് എളുപ്പത്തില്‍ ഏറിഞ്ഞ് വീഴ്ത്താമെന്ന് കരുതിയ ഡ്യൂപ്ലിസിന് തെറ്റി. ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ ശ്രദ്ധപൂര്‍വം നേരിട്ട ബംഗ്ലാ ബാറ്റസ്മാന്‍മാര്‍ അവരുടെ കരുത്ത് കാണിച്ച് കൊടുത്തു. ഓപ്പണിംഗ് തുടങ്ങിയ തമീം ഇക്ബാല്‍ 16 റണ്‍സിന് പുറത്തായത് ഒഴിച്ചാല്‍ ബംഗ്ലാദേശ് നിരയില്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും നന്നായി കളിച്ചു. 50 ഓവറില്‍ ആറ് വിക്ക്റ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയെടുത്തത്. ബാറ്റിംഗ് നിരയില്‍ നിര്‍ണായകമായത് ഷക്കീബ് ഉള്‍ ഹസന്‍, മുസ്ഫിക്കര്‍ റഹിം എന്നിവരാണ്. 84 പന്തുകളില്‍ നിന്ന് 75 റണ്‍സ് നേടി ഷക്കീബും 80 പന്തുകളില്‍ നിന്ന് 78 റണ്‍സ് നേടി മുസ്ഫിക്കര്‍ റഹിമും ബംഗ്ലാദേശിനെ സുരക്ഷിത സ്‌കോറിലെത്തിച്ചു. സൗമ്യ സര്‍ക്കാര്‍(42), മുഹമ്മദ് മിഥുന്‍(21), എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

തുടക്കം ഗംഭീരമായി തുടങ്ങിയ ബംഗ്ലാദേശിന്റെ താളം തെറ്റിയത് 60 റണ്‍സില്‍ നില്‍ക്കെ തമീം ഇക്ബാല്‍ പുറത്തായാതാണ്. ശേഷം 75 ന് രണ്ട് എന്ന നിലയില്‍ നിന്ന് ബംഗ്ലാദേശിനെ ഷക്കീബ് ഉള്‍ ഹസനും മുസ്ഫിക്കര്‍ റഹിമും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. സ്‌കോര്‍ 217 ല്‍ന നില്‍ക്കെ ഷക്കീബ് പുറത്തായ ശേഷം മുഹമ്മദ് മിഫുനുമായി ചേര്‍ന്ന് മുസ്ഫിക്കര്‍ റഹിം പൊരുതി നിന്നു. ബംഗ്ലാദേശ് സ്‌കോര്‍ 250 കടത്തിയതിന് ശേഷം ഇമ്രാന്‍ താഹിറാണ് താരത്തെ പുറത്താക്കിയത്. പിന്നീട് അവസാന ഓവറുകളില്‍ മഹമത്തുള്ള(46), മെസദെക്ക് ഹൊസെയ്ന്‍(26), മേദി ഹസന്‍(5) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 330 റണ്‍സിലേക്ക് ഉയര്‍ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പെലുക്വായോ, ഇമ്രാന്‍ താഹിര്‍, ക്രിസ് മോറീസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച സ്‌കോറാണിത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍