UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് റണ്‍സിനിടെ നാല്‌ വിക്കറ്റ് ശ്രീലങ്കയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍

ലോകപ്പില്‍ ശ്രീലങ്ക- അഫ്ഗാനിസഥാന്‍ മത്സരം തുടരുകയാണ്. ടോസ്‌ നേടി ശ്രീലങ്കയെ ബാറ്റിംഗിനയച്ച് അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും പിന്നീട് ബാറ്റ്‌സ്മാന്‍മാര്‍ വളരെപ്പെട്ടെന്ന് തന്നെ കൂടാരം കയറുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റന്‍ ദിമുത്ത് കരുനരത്‌നയും(30), കുശാല്‍ പെരേരയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ലങ്കന്‍ സ്‌കോര്‍ അനായാസം 92 ല്‍ എത്തിച്ച ശേഷം കരുനരത്‌ന നബിയുടെ ഓവറില്‍ പുറത്തായി.

പിന്നീടെത്തിയ തിരുമനെയുമായി ചേര്‍ന്ന് കുശാല്‍ പെരേര ലങ്കന്‍ സ്‌കോര്‍ 144 ല്‍ എത്തിച്ചെങ്കിലും പിന്നീട് അഫ്ഗാന്റെ സ്പിന്‍ ആക്രമണത്തില്‍ ലങ്കന്‍ നിര തകര്‍ന്നടിഞ്ഞു. സ്‌കോര്‍ 144-2, 146-3,146-4,149-5 എന്നിങ്ങനെ അഞ്ച് റണ്‍സെടുക്കുന്നതിനിടെ ബാറ്റസ്മാന്‍മാര്‍ കൂടാരം കയറി. മൊഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബൗളിംഗാന് ശ്രീലങ്കയുടെ ബാറ്റിംഗ് തകര്‍ത്തത്. നബി നാലു വിക്കറ്റും ഹമീദ് ഒരു വിക്കറ്റും നേടി. തിരിമനെ(25),കുശാല്‍ മെന്‍ഡീസ്(2), മാത്യൂസ്(0), ഡി സില്‍വ(0) തിസാര പെരേര(2) റണ്ണൗട്ട് എന്നിവരാണ് പുറത്തായ താരങ്ങള്‍. 26 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 159 ന് 6 എന്ന നിലയലാണ് ശ്രീലങ്ക.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍