UPDATES

കായികം

തമീം ഇഖ്ബാലിനെ എറിഞ്ഞ് വീഴ്ത്തിയ കോട്ട്റെല്‍ ഇത്തവണ സല്യൂട്ട് അടിച്ചില്ല; തകര്‍പ്പന്‍ വിക്കറ്റ് ഇങ്ങനെ

ഈ ലോകകപ്പില്‍ ഇതുവരെ സംഭവിച്ചതില്‍ മികച്ച ക്യാച്ച് കോട്ട്‌റെല്‍  ഓസീസിനെതിരെ എടുത്ത ക്യാച്ചായിരുന്നു.

ലോകകപ്പില്‍ ബംഗ്ലാദേശ് – വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ പുറത്താക്കിയത് വിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്റെല്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ വിക്കറ്റ് എടുത്തപ്പോള്‍ താരം സല്യൂട്ട് അടിച്ചില്ല. കാരണം മറ്റൊന്നുമല്ല ഡയറക്ട് ത്രോയിലൂടെയാണ് താരം വിക്കറ്റെടുത്തത്. വിക്കറ്റ് നേടിയാല്‍ സല്യൂട്ട് ചെയ്തുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആഘോഷം ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതമാണ്. ഈ ലോകകപ്പില്‍ ഇതുവരെ സംഭവിച്ചതില്‍ മികച്ച ക്യാച്ച് കോട്ട്‌റെല്‍  ഓസീസിനെതിരെ എടുത്ത ക്യാച്ചായിരുന്നു.

ഇപ്പോള്‍ തകര്‍പ്പന്‍ റണ്ണൗട്ട് കൂടി കോട്ട്റെല്‍ ഈ ലോകകപ്പിന് സമ്മാനിച്ചിരിക്കുയാണ്. ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെയാണ് മനോഹരമായൊരു ത്രോയിലൂടെ കോട്ട്റെല്‍ റണ്ണൗട്ടാക്കിയത്. ഒരു സെക്കന്‍ഡിനുള്ളില്‍ എല്ലാം സംഭവിച്ചു. 17ാം ഓവറില്‍ മൂന്നാം പന്ത് ക്രീസില്‍ പുറത്ത് നിന്ന് പ്രതിരോധിച്ചു. എന്നാല്‍ പന്ത് കോട്ട്റെലിന്റെ കൈകളിലേക്ക്. ഒന്ന് തിരിയാന്‍ പോലും സമയം നല്‍കാതെ കോട്ട്റെലിന്റെ ബുള്ളറ്റ് ത്രോ. ബെയ്ല്‍സ് ഇളകുമ്പോള്‍ തമീം ക്രീസിന് പുറത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍