UPDATES

കായികം

ഇനി ഞങ്ങള്‍ക്ക് വേണ്ട ഇവരുടെ ചിത്രങ്ങള്‍; പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ

1992-ല്‍ പാകിസ്താന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഇമ്രാന്‍ഖാന്‍.

ജമ്മുവിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബ്. മുംബൈയിലെ സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്താണ് ക്ലബ് പ്രതിഷേധം അറിയിച്ചത്. മുംബൈയിലെ പ്രശസ്തമായ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സി.സി.ഐ)യില്‍ സ്ഥാപിച്ചിട്ടുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് മുന്‍ പാക് താരവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രമുള്‍പ്പെടെയാണ് നീക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.ഐ) ഭിത്തിയിലാണ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത്. ഇമ്രാന്‍ഖാന്റെ ചിത്രത്തിനൊപ്പം പാക് ടീമിന്റെ ചിത്രവും ക്ലബ്ബ് ഹാളിലുണ്ട്. ഇതും നീക്കം ചെയ്യുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. 1992-ല്‍ പാകിസ്താന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഇമ്രാന്‍ഖാന്‍.

ലോകത്ത് നിരവധി രാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനം നടത്തി വരുന്ന ജയ്ഷ ഇ മുഹമ്മദ് പുല്‍വാമയിലെ ഭീകരക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിനിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടെയുള്ള പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നിരവധി സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചയായും ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍