UPDATES

കായികം

ട്വന്റി20 പരമ്പര തോല്‍വി; ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍

അടുത്തകാലത്തെ ഏറ്റവും ദുര്‍ബലമായ ബോളിംഗ് നിരയെന്നാണ് ഇന്ത്യന്‍ ബൗളിംഗ് നിരയെ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്

ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ട്വന്റി20 പരമ്പര ജയിക്കുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടും ഓസീസ് വിജയം നേടി. ആദ്യ മത്സരത്തില്‍ കുറഞ്ഞ റണ്‍സ്‌കോറാണ് ഇന്ത്യക്ക് വിനയായതെങ്കില്‍ രണ്ടാം മത്സരത്തില്‍ മാക്‌സ്‌വെലിന്റെ വെടക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് പരാജയം നല്‍കിയത്. രണ്ട് മത്സരവും തോറ്റതോടെ ടീം സെലക്ഷനെതിരെ മുന്‍ താരങ്ങള്‍ രംഗത്തു വന്നിരിക്കുകയാണ്. സഞ്ജയ് മഞ്ചരേക്കറും, ആകാശ് ചോപ്രയും ട്വിറ്ററിലൂടെയാണ് രംഗത്തു വന്നത്.

പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ 3 ബോളര്‍മാരെ മാത്രം കളിപ്പിക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. ചഹല്‍ നന്നായി തല്ലുവാങ്ങിയെന്നും എന്നാല്‍ അദ്ദേഹത്തിന് പകരം പന്ത് എറിയിക്കാന്‍ മറ്റൊരാള്‍ ഇന്ത്യയ്ക്കുണ്ടായിരുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര കുറ്റപ്പെടുത്തുന്നു. മത്സരത്തിലെ ഇന്ത്യയുടെ ടാക്ടിക്‌സ്് എന്തായിരുന്നു എന്നു ചോപ്ര ചോദിക്കുന്നു.

അടുത്തകാലത്തെ ഏറ്റവും ദുര്‍ബലമായ ബോളിംഗ് നിരയെന്നാണ് ഇന്ത്യന്‍ ബൗളിംഗ് നിരയെ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്. ലോകകപ്പിനുള്ള ടീംസെലക്ഷനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുക്കുന്നതെങ്കിലും ഇത് സമീപ കാലത്ത് കണ്ട  മോശം ബോളിംഗ് നിരയാണെന്ന് മഞ്ചരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍