UPDATES

സോഷ്യൽ വയർ

പെര്‍ത്തിലെ പിച്ചിനെ ചൊല്ലി തര്‍ക്കം: ട്വിറ്ററിൽ താരങ്ങൾ തമ്മിൽ വാക്‌പോര്

അപ്രതീക്ഷിത ബൗണ്‍സാണ് പെര്‍ത്ത് പിച്ചിന് കുറഞ്ഞ റേറ്റിംഗ് ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

പേസ് ലക്ഷ്യം വെച്ച് ഒരുക്കിയ പെര്‍ത്തിലെ പിച്ചിന് ലഭിച്ചത് ശരാശരി നിലവാരം. ഐസിസി മാച്ച് റഫറി രഞ്ജന്‍ മഡുഗലെ ഇന്ത്യന്‍ – ഓസ്‌ട്രേലിയ രണ്ടാം ടെസ്‌ററിന് മുന്നോടിയായി തയാറാക്കിയ പിച്ച് റിപോര്‍ട്ടിലാണ് പേസിന് അനൂകൂലമെന്ന് കൊട്ടിഘോഷിച്ച  പിച്ചിന് ശരാശരി മാര്‍ക്ക് നല്‍കിയത്.

അഡ്ലെയ്ഡ് പിച്ചിന് വെരി ഗുഡ് റേറ്റിംഗ് ലഭിച്ചപ്പോഴായിരുന്നു പെര്‍ത്തിലേതിന് ശരാശരി നിലവാരം മാത്രം ലഭിച്ചത്. അപ്രതീക്ഷിത ബൗണ്‍സാണ് പെര്‍ത്ത് പിച്ചിന് കുറഞ്ഞ റേറ്റിംഗ് ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. ഐസിസിയുടെ റേറ്റിംഗ് പുറത്തുവന്നതിന് പിന്നാലെയാണ് മുന്‍ താരങ്ങള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്പോരിന് കളമൊരുങ്ങിയത്. ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയുമാണ് ട്വീറ്റുകളുമായി രംഗത്തെത്തിയത്.

വളരെ മികച്ചത്, മികച്ചത്, ശരാശരി, ശരാശരിയില്‍ താഴെ, മോശം എന്നിങ്ങനെയാണ് ടെസ്റ്റ് വേദികള്‍ക്ക് ഐസിസി നല്‍കുന്ന വിവിധ റേറ്റിംഗുകള്‍. പെര്‍ത്ത് ടെസ്റ്റില്‍ 146 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണായിരുന്നു മാന്‍ ഓഫ് ദ് മാച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍