ഏഴാം വിക്കറ്റില്‍ കേധാര്‍ ജാഥവും ഭുവനേശ്വര്‍ കുമാറും നടത്തിയ ചെറുത്തുനില്പാണ് ഇന്ത്യയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്.
ട്വന്റി20 പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ച് കയറിയെങ്കിലും പിന്നീടുള്ള മത്സരങ്ങള്‍ ഓസീസിന്റേതായിരുന്നു.കഴിഞ്ഞ മത്സരത്തില്‍ 35 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ലോകകപ്പ് വലിയ പ്രതീക്ഷയോടെ ഇറങ്ങുന്ന ഇന്ത്യയുടെ ആത്മവിശ്വാസം തകരുന്നതായിരുന്നു ഈ തോല്‍വി. മുന്‍ നായകന് ധോണി ഇല്ലാതിറങ്ങിയ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് തോല്‍വി തന്നെയായിരുന്നു ഫലം. 273 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 237 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
മത്സരത്തില്‍ ബാറ്റിംഗ് നിരയുടെ പരാജയമായിരുന്നു ഇന്ത്യന്‍ തോല്‍വിക്ക് കാരണം. ലോകകപ്പിന് തയാറെടുക്കുന്ന ടീം കളിമറന്നു എന്ന്
തോന്നിപ്പിച്ച മത്സരമായിരുന്നു കണ്ടത്. മുന്‍ നിര ബാറ്റ്സ്മാന്മാരായ ഫോമിലേക്ക് ഉയരാത്തതും സ്ഥിരത കൈവരിക്കാത്തതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. വിരാട് കോഹ്ലിയും ഇന്നലത്തെ മത്സരത്തില്‍ നിറം മങ്ങി.
ഏഴാം വിക്കറ്റില്‍ കേധാര്‍ ജാഥവും ഭുവനേശ്വര്‍ കുമാറും നടത്തിയ ചെറുത്തുനില്പാണ് ഇന്ത്യയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. കേധാര്‍ ജാഥവ് 44 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 46 റണ്‍സും നേടി 56 റണ്‍സ് നേടിയ രോഹിത്തിനൊപ്പം ബാറ്റ്സ്മാന്മാരില് മികവ് പുലര്‍ത്തി. ഏഴാം വിക്കറ്റില്‍ 91 റണ്‍സാണ് കേധാര്‍-ഭുവനേശ്വര്‍ കൂട്ടുകെട്ട് നേടിയത്. 54 പന്തുകള്‍ നേരിട്ട ഭുവനേശ്വര്‍ കുമാര്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 46 റണ്‍സെടുത്തു. 57 പന്തുകള്‍ നേരിട്ട കേദാര്‍ ജാദവ് ആകട്ടെ, നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റണ്‍സും നേടി.
രണ്ടാമതു ബാറ്റു ചെയ്യുന്നത് താരതമ്യേന ദുഷ്കരമായ ഫിറോസ് ഷാ കോട്ലയിലെ പിച്ചില്‍ ഇന്ത്യന്‍ പരാജയം പൂറണമായിരുന്നു. ശിഖര്‍ ധവാന് (15 പന്തില്‍ 12), വിരാട് കോഹ്ലി (22 പന്തില്‍ 20), ഋഷഭ് പന്ത് (16 പന്തില്‍ 16), വിജയ് ശങ്കര്‍ (21 പന്തില്‍ 16), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിങ്ങനെയാണ് മുന്‍നിര താരങ്ങളുടെ പ്രകടനം. ബാറ്റ്സ്മാന്മാരെല്ലാം ഒന്നാകെ കൂടാരം കയറിയതോടെ 28.5 ഓവറില്‍ ആറിന് 132 റണ്‍സ് എന്ന നിലയിലെത്തിയിരുന്നു.
നാണക്കേടിന്റെ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് ഈ മല്‍സരം ഇന്ത്യയ്ക്കു സമ്മാനിച്ചത്. 2015ല്‍ ദക്ഷിണാഫ്രിക്കയോട് 2-3നു തോറ്റശേഷം ഇതാദ്യമാണ് സ്വന്തം നാട്ടില്‍ ഇന്ത്യ ഏകദിന പരമ്പര കൈവിടുന്നത്. വിരാട് കോഹ്ലിക്കു കീഴില്‍ നാട്ടില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര നഷ്ടം കൂടിയാണിത്. പോരാത്തതിന് വിരാട് കോഹ്ലിക്കു കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങള്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്. ഇതിനു മുന്‍പ് ഇന്ത്യ നാട്ടില്‍ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങള്‍ തോറ്റത് 2009ലാണ്. അന്നും എതിരാളികള്‍ ഓസീസ് തന്നെ. 2012ല്‍ ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുശേഷം ഒരു പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യ ഓള്‍ഔട്ടാകുന്നതും ആദ്യം. ഏകദിന ചരിത്രത്തില്‍ ആദ്യ രണ്ട് മല്‍സരങ്ങള്‍ തോറ്റശേഷം തിരിച്ചുവന്ന് പരമ്പര സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം സംഭവമാണ് ഡല്‍ഹിയില്‍ കണ്ടത്.