UPDATES

കായികം

അഡലെയ്ഡിലെ തോൽവിക്ക് പെർത്തിൽ കണക്ക് തീർത്ത് ഓസീസ്: ടീം ഇന്ത്യ തോറ്റത് 147 റൺസിന്‌

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

ഇന്ത്യയുടെ വാലറ്റ നിരയെ എറിഞ്ഞ് വിഴ്ത്തിയ ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റില്‍ 147 റണ്‍സിന്റെ അനായാസ ജയം. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 112ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. സ്‌കോര്‍ ഓസ്ട്രേലിയ 326 ,243. ഇന്ത്യ 283,140.

ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇശാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. വിഹാരിയുടെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന് ക്യാച്ച് നല്‍കുകയായിരുന്നു വിഹാരി. അധികം വൈകാതെ ഋഷഭ് പന്ത് നഥാന്‍ ലിയോണിന് കീഴടങ്ങി. ഉമേഷ് യാദവിനെ സ്റ്റാര്‍ക്കിനെ സ്റ്റാര്‍ക്ക് പറഞ്ഞയച്ചോടെ ഓസീസിന്റെ വിജയത്തിന് തൊട്ടടുത്തെത്തി. തുടര്‍ന്ന് പന്തെറിയാനെത്തിയ കമ്മിന്‍സ് വിജയം എളുപ്പമാക്കി. ഒരേ ഓവറില്‍ ശര്‍മയേയും ബുംറയേയും കമ്മിന്‍സ് മടക്കി അയച്ചതോടെ ഓസീസ് പരമ്പരയില്‍ ഒപ്പമെത്തി.

നേരത്തെ ഇന്നിംഗ്‌സ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം കോലിയും വിജയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലിയോണ്‍ കോലിയെ വീഴ്ത്തിയതോടെ പ്രതീക്ഷകള്‍ അവസാനിച്ചു. 13/2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ കോലിയും വിജയും ചേര്‍ന്ന് 47 റണ്‍സില്‍ എത്തിച്ചിരുന്നു. പതിനേഴ് റണ്‍സെടുത്ത കോലിയെ നഥാന്‍ ലിയോണ്‍ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈകകളിലെത്തിക്കുകയായിരുന്നു. കോലിക്ക് പിന്നാലെ 20 റണ്‍സെടുത്ത വിജയ്യെ ലിയോണ്‍ ബൗള്‍ഡാക്കി. വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. നേരത്തെ ആദ്യ സെഷനിലെ നിരാശക്കുശേഷം ലഞ്ചിനുശേഷമുള്ള രണ്ടാം സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചിരുന്നു. 72 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയമാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബൂംമ്രയുമാണ് ഇന്ത്യക്ക് ചെറിയ ആശ്വാസം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍