വീന്‍ഡീസ് നിരയില്‍ അല്പമെങ്കിലും ചെറുത്തു നില്പ് നടത്തിയത് 93 പന്തില്‍ 83 റണ്‍സ് നേടിയ കീറണ്‍ പവല്‍ മാത്രമാണ്.
വെസ്റ്റ് ഇന്‍ഡീസ് നിരയെ ചെറുത്തു നില്ക്കാന് അനുവദിക്കാതെ ബൗളിംഗ് കരുത്തില്‍ മടക്കിയ കോഹ്ലിപ്പടയ്ക്ക് അനായാസ ജയം. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിംഗ്സിനും 272 റണ്‍സിനും കീഴടക്കി ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. സ്കോര്‍ ഇന്ത്യ 649/9, വെസ്റ്റ് ഇന്‍ഡീസ് 181, 196.
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ഉയര്‍ത്തിയ ഭീമന് റണ്‍സ് പിന്തുടരുന്നതിന് വീന്‍ഡീസ് നിരയില്‍ അല്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയത്93 പന്തില്‍ 83 റണ്‍സ് നേടിയ കീറണ്‍ പവല്‍ മാത്രമാണ്. 20 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍ നേടിയ താരം.
ഒന്നാം ഇന്നിംഗ്സില്‍ വീന്ഡിസിന് ആര് അശ്വനാണ് വില്ലനായതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവാണ് വെസ്റ്റ് ഇന്‍ഡീസ് നിരയെ തകര്‍ത്തെറിഞ്ഞത്. കുല്‍ദീപിനൊപ്പം രവീന്ദ്ര ജഡേജയും ചേര്‍ന്നപ്പോള്‍ ചീട്ട് കൊട്ടാരം പോലെ വീന്‍ഡീസ് ബാറ്റിംഗ് നിര താഴെ
വീണു. കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജഡേജയ്ക്ക് മൂന്നു വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സില്‍ ആര് അശ്വിന് നാല് വിക്കറ്റ് നേട്ടം കൊയ്തിരുന്നു.
ഫോളോ ഓണ്‍ വഴങ്ങി മൂന്നാം ദിനം ലഞ്ചിന് മുമ്പ് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിന്‍ഡീസ് ചായക്ക് തൊട്ടുപിന്നാലെ ഓള് ഔട്ടായി.57 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപിന്റെ കരുത്തില്‍ ഇന്ത്യ മുന്നേറിയപ്പോള്‍ 48.1 ഓവറില്‍ വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലും വിന്‍ഡീസ് 48 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 649 റണ്‍സിന് മറുപടിയായി മൂന്നാം ദിനം വിന്‍ഡീസ് ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിന് ഓള് ഔട്ടായി. 468 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ഇന്ത്യക്കായി നാലുവിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും ബൗളിംഗില്‍ തിളങ്ങി. ഉമേഷ് യാദവ്, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
മൂന്നാം ദിനം 53 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസ് മാത്രമാണ് വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സില്‍ ചെറുത്തുനിന്നുള്ളഉ. 47 റണ്‍സെടുത്ത കീമോ പോളിനൊപ്പം ഏഴാം വിക്കറ്റില്‍ ചേസ് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചേസിനെ അശ്വിനും കീമോ പോളിനെ ഉമേയ് യാദവും മടക്കിയതോടെ വിന്‍ഡീസ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. ഇതോടെ രണ്ടു ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി.