UPDATES

കായികം

‘ഓവലിൽ റെക്കാഡുകൾ പിറന്ന ദിനം’ : ഇന്ത്യക്ക് തോൽവിയോടെ മടക്കം

പരമ്പര നേടാനായില്ലെങ്കിലും ടെസ്റ്റിലെ ഒന്നാം റാങ്കിംഗ് ഇന്ത്യക്ക് തന്നെയാണ്. 15 പോയിന്റുമായി ഇന്ത്യ ഏറ്റവും പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഓവലില്‍ ആരാധകരുടെ മനം കവര്‍ന്ന റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയെങ്കിലും ലോകേഷ് രാഹുലിനും ഋഷഭ് പന്തിനും ഇന്ത്യയെ പരാജയത്തിൽ നിന്ന് കരകയറ്റാനായില്ല. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരകളില്‍ അവസാനത്തെ മത്സരത്തില്‍ ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയ വിജലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ 118 റണ്‍സിന്റെ പരാജയമാണ് വഴങ്ങിയത്. ഇതോടെ 4-1 നു പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

പരമ്പര നേടാനായില്ലെങ്കിലും ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതായി തുടരും. 15 പോയിന്റുമായി ഇന്ത്യ ഏറ്റവും പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേ സമയം മികച്ച ജയത്തോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക്  ഉയര്‍ന്നിട്ടുണ്ട്. 106 പോയിന്റുള്ള ഓസ്‌ട്രേലിയക്ക് പിന്നിലായി 105 പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. 106 പോയിന്റ് തന്നെയുള്ള ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ന്യൂസിലാണ്ട് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. 102 പോയിന്റാണ് ടീമിനുള്ളത്.

ഒരു ഘട്ടത്തില്‍ 2/3 എന്ന നിലയില്‍ നിന്ന് 292 റണ്‍സ് വരെ രണ്ടാം ഇന്നിംഗ്‌സില്‍ നേടുവാന്‍ ഇന്ത്യയ്ക്കായെങ്കിലും തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. മത്സരം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യ 292 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
ലോകേഷ് രാഹുലിന്റെയും ഋഷഭ് പന്തിന്റെയും ശതകങ്ങളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിച്ച രാഹുല്‍-രഹാനെ കൂട്ടുകെട്ടിനു ശേഷം ഹനുമ വിഹാരി പൂജ്യത്തിനു പുറത്തായെങ്കിലും ആറാം വിക്കറ്റില്‍ പരമ്പരയിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ടാണ് പിറവിയെടുത്തത്.

കേഷ് രാഹുലും ഋഷഭ് പന്തും തങ്ങളുടെ മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലാവുകയായിരുന്നു. 204 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്ത ഇംഗ്ലീഷ് ബൗളിംഗ് നിര ടീമിനെ തിരികെ മത്സരത്തിലേക്ക് കൊണ്ട് വരികയായിരുന്നു. ഇതിന് മുന്‍നിരയിുണ്ടായിരുന്നത്. ആദില്‍ റഷീദാണ്. 149 റണ്‍സ് നേടിയ രാഹുലിനെ ആദ്യം പുറത്താക്കിയ റഷീദ് തന്റെ അടുത്ത ഓവറില്‍ 114 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു പന്തിനെയും വീഴ്ത്തി. ജെിയംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ടും സ്റ്റുവര്‍ട് ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി

ഓവാലില്‍ പിറന്ന ഇന്ത്യന്‍ റെക്കോര്‍ഡുകള്‍

നാലാം ഇന്നിങ്‌സില്‍ ഏതു വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ഓവലില്‍ ലോകേഷ് രാഹുലും ഋഷഭ് പന്തും ചേര്‍ന്നു നേടിയ 204 റണ്‍സ്. 1979ല്‍ ഇതേ സ്റ്റേഡിയത്തില്‍ ഇതേ എതിരാളികള്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ ചേതന്‍ ചൗഹാന്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ നേടിയ 213 റണ്‍സാണ് ഒന്നാമത്. നാലാം ഇന്നിംഗ്‌സിലെ ആറാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പന്തും രാഹുലും ചേര്‍ന്ന് .കൂട്ടിച്ചേര്‍ത്ത 204 റണ്‍സ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നയന്‍ മോംഗിയ സഖ്യം 1999ല്‍ ചെന്നൈയില്‍ പാക്കിസ്ഥാനെതിരെ നേടിയ 136 റണ്‍സ് ആണ് രണ്ടാമത്.

ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ  രണ്ടാമത്തെ വിക്കറ്റ് കീപ്പറും ഇനി പന്താണ്.
സിക്‌സിലൂടെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യക്കാരനുമാണ് പന്ത്. നാലാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് കീപ്പറിന്റെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് പന്തിന്റെ 114 റണ്‍സ്. ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് (1999ല്‍ പാക്കിസ്ഥാനെതിരെ പുറത്താകാതെ 149), പാക് താരം മോയിന്‍ ഖാന്‍ (1995ല്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 117) എന്നിവരാണ് മുന്നില്‍.

നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനു സ്വന്തം. 2007ല്‍. ലോര്‍ഡ്‌സില്‍ ധോണി പുറത്താകാതെ നേടിയ 76 റണ്‍സായിരുന്നു നാലാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. കന്നി ടെസ്റ്റ് സെഞ്ചുറി നാലാം ഇന്നിങ്‌സില്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പന്ത്

ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് പന്തിന്റേത് (117 പന്ത്). മൂന്നാമത്തെ വേഗമേറിയ സെഞ്ചുറി ഇതേ മല്‍സരത്തില്‍ ലോകേഷ് രാഹുല്‍ 118 പന്തില്‍ നേടിയതാണ് സുനില്‍ ഗാവസ്‌കറിനു ശേഷം ഇംഗ്ലണ്ട് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ രാഹുലാണ്.ഗാവസ്‌കര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കുശേഷം ഇന്ത്യയ്ക്ക് പുറത്ത് നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ഓപ്പണറുമായി രാഹുല്‍.

നാലാം ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് രാഹുലിന്റെ 149 റണ്‍സ്. 2015 നുശേഷം ഏഷ്യയ്ക്കു പുറത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ഓപ്പണര്‍ രാഹുലാണ്. ഈ പരമ്പരയിലാകെ 14 ക്യാച്ച് സ്വന്തമാക്കിയ രാഹുല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് രാഹുലിനു മുന്നില്‍ വഴി മാറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍