130 റണ്‍സെടുത്ത പുജാരയും 39 റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസിലുള്ളത്.
ഓസ്‌ട്രേലിയക്കെതിരായി നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്്തമായ നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 303 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയലാണ് ഇന്ത്യ. ഇന്ത്യന്‍ നിരയില്‍ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്ന ചേതേശ്വര്‍ പുജാര(130) അര്‍ധ സെഞ്ച്വറി നേടിയ മയങ്ക് അഗര്‍വാള്‍(77) എന്നിവരുടെ മികവാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.
സിഡ്‌നിയില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്നിംഗ് ആരംഭിച്ച് അധികം വൈകാതെ തന്നെ ഇന്ത്യക്ക് കെ.എല്‍ രാഹുലിനെ നഷ്ടമായിരുന്നു. 9 റണ്‍സെടുത്ത് താരം പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സായിരുന്നു. പിന്നീട് പുജാരയും മയങ്ക് അഗര്‍വാളും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിക്കുകയായിരുന്നു. അഗര്‍വാള്‍ 77 റണ്‍സില്‍ പുറത്തായെങ്കിതിന് ശേഷം പിന്നാലെ ബാറ്റിംഗിനിറങ്ങിയ നായകന്‍ വിരാട് കോഹ്ലി 23 റണ്‍സും, അജിങ്ക്യ രഹാനെ 18 റണ്‍സുമെടുത്തും പുറത്തായെങ്കിലും ഒരു വശത്ത് പുജാര മികച്ച ഫോമില്‍ ബാറ്റ് ചെയ്ത് മുന്നേറുകയായിരുന്നു.പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റിലെ പതിനെട്ടാമത്തെയും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയുടെ മികവില്‍ ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിച്ചു. ആറാമനായി ഇറങ്ങിയ ഹനുമ വിഹാരി, പുജാരയ്‌ക്കൊപ്പം പിന്തുണയേകിയത് ഇന്ത്യന്‍ സ്‌കോറിങിന് നേട്ടമായി. 130 റണ്‍സെടുത്ത പുജാരയും 39 റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസിലുള്ളത്. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസല്‍ വുഡ് രണ്ട് വിക്കറ്റും, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.