UPDATES

ട്രെന്‍ഡിങ്ങ്

ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ? യോഗ്യത തേടി ഇന്നിറങ്ങുന്നു, എതിരാളികള്‍ ശക്തര്‍

ഇന്ന് വൈകിട്ട് 7.30നാണ് മത്സരം

2022 ലോകകപ്പ് യോഗ്യത ലക്ഷ്യവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്നിറങ്ങുന്നു. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടില്‍ ഒമാനാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയെ അപേക്ഷിച്ച് ഓമാന്‍ ടീം ശക്തരാണെങ്കിലും വിജയ പ്രതീക്ഷയുണ്ടെന്നാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍ സ്റ്റിമാച് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച ആരാധക പിന്തുണയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. മത്സരത്തിനായുള്ള ടിക്കറ്റുകള്‍ മുഴുവന്‍
വിറ്റുപോയി കഴിഞ്ഞു. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന്‍ എന്നിവര്‍ ടീമിനൊപ്പം ഉണ്ട്. സഹല്‍ ആദ്യ ഇലവനില്‍ തന്നെ ഉണ്ടായേക്കും. ഫിറ്റ്‌നെസ് വീണ്ടെടുത്ത അനസും ആദ്യ ഇലവനില്‍ ഉണ്ടായേക്കും. അനസ് ജിങ്കന്‍ കൂട്ടുകെട്ട് തിരികെ വന്നാല്‍ സ്റ്റിമാചിന്റെ ഡിഫന്‍സീവ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ഇപ്പോഴും പൂര്‍ണ്ണ ഫിറ്റ്‌നെസിലേക്ക് എത്താന്‍ ആശിഖിന് കഴിഞ്ഞിട്ടില്ല. . ഛേത്രി, ഉദാന്ത തന്നെയാകും ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ നിന്ന് നയിക്കുക. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഉള്‍പ്പെടെ ഫലങ്ങള്‍ ഇല്ലായെങ്കിലും സ്റ്റിമാചിന്റെ ഇന്ത്യന്‍ ടീമും ടാക്ടിക്‌സുകളും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. അത് ഈ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഫലങ്ങളായി മാറും എന്നാണ് ആരാധകഫ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍