UPDATES

കായികം

‘ഓസ്ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ തോറ്റു’ :തോൽവിക്ക് കാരണം ജി എസ് ടി എന്ന് വിരേന്ദർ സെവാഗ്

ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്‌കോര്‍ 158ല്‍ നില്‍ക്കുമ്പോള്‍ മഴ പെയ്യുകയായിരുന്നു. ഇതോടെ മഴനിയമപ്രകാരം വിജയലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിക്കപ്പെട്ടു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 17 ഓവറില്‍ 169 റണ്‍സ് മാത്രമാണ് എടുക്കാനായത്

നര്‍മ്മം കലര്‍ത്തിയ സന്ദേശങ്ങള്‍ നല്‍കി സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന വ്യക്തിയാണ്
മുന്‍  ഇന്ത്യന്‍ ക്രിക്കറ്റ് താരമായ  വിരേന്ദര്‍ സെവാഗ്. ഇത്തവണ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ വീരു പറയുന്നത്  ഇന്ത്യ – ഓസ്‌ട്രേലിയ മത്സര ഫലത്തെ കുറിച്ചാണ്.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. മഴ തടസപ്പെടുത്തിയ കളിയില്‍ അവസാന ഓവര്‍ വരെ പൊരുതി പരാജയം സമ്മതിച്ചെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തെ പ്രശംസിക്കുകയും പരമ്പര നല്ല തുടക്കത്തോടെയാണ് ആരംഭിച്ചതെന്നും വീരു പറയുന്നു.എന്നാല്‍ ഓസ്ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും ഇന്ത്യ തോറ്റു എന്നതാണ് വീരു നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്‌കോര്‍ 158ല്‍ നില്‍ക്കുമ്പോള്‍ മഴ പെയ്യുകയായിരുന്നു. ഇതോടെ മഴനിയമപ്രകാരം വിജയലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിക്കപ്പെട്ടു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 17 ഓവറില്‍ 169 റണ്‍സ് മാത്രമാണ് എടുക്കാനായത്. ശിഖര്‍ ധവാന്‍ 76 റണ്‍സ് എടുത്തിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

” ഓസ്ട്രേലിയയുടെ സ്‌കോര്‍ ജിഎസ്ടി ഉള്‍പ്പെടെയാണോ എന്നും വീരു സരസമായി ട്വിറ്ററില്‍ ചോദിച്ചു. എന്നാല്‍ മത്സരം ത്രില്ലിങ്ങായിരുന്നു എന്ന് വീരു വ്യക്തമാക്കി. താരത്തിന്റെ ട്വിറ്റിന് മികച്ച പിന്തുണയാണ് ലഭിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍