UPDATES

കായികം

ബൗളിങ് മികവില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ; വിജയ് ശങ്കറിന്റെ അവസാന ഓവര്‍ നിര്‍ണായകമായി

കരിയറിലെ 40ാം സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്.

ബൗളിങ് മികവില്‍ ആസ്‌ടേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍
ജയം ഇന്ത്യക്കൊപ്പമായിരുന്നു. ആസ്ട്രേലിയയെ എട്ട് റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്.  11 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ പിഴുതാണ് വിജയ് ശങ്കര്‍ ഇന്ത്യന്‍ ജയത്തില്‍ നിണായക പങ്ക് വഹിച്ചത്. സ്റ്റോയിനിസിനെ ആദ്യ പന്തില്‍ തന്നെ ശങ്കര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. മൂന്നാം പന്തില്‍ സാമ്പയുടെ സ്റ്റമ്പിളക്കി ഇന്ത്യക്ക് രണ്ടാം ജയം നേടിക്കൊടുത്തു. ഇന്ത്യ ഉയര്‍ത്തിയ 251 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

മികച്ച തുടക്കമാണ് ആസ്ട്രേലിയക്ക് ലഭിച്ചത്. നായകന്‍ ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 83 റണ്‍സ്. പിന്നീട് മാര്‍ക്കസ് സ്റ്റോയിനസ്(52) പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്(48) എന്നിവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 46ാം ഓവര്‍ എറിഞ്ഞ ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ആസ്ട്രേലിയക്കാരുടെ ഉളള പ്രതീക്ഷയും അസ്തമിച്ചു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

വിരാട് കോഹ്ലി നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 251 റണ്‍സ് വിജയലക്ഷ്യം കുറിച്ചത്. 48.2 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. കരിയറിലെ 40ാം സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്. 120 പന്തില്‍ നിന്ന് 10 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോഹ്ലി 116 റണ്‍സ് നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍