UPDATES

കായികം

ലോകകപ്പ് മത്സരങ്ങളിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് പറയുകയാണ് ഉപനായകന്‍ രോഹിത് ശര്‍മ്മ

മാച്ച് ഫോമും ഫിറ്റ്‌നെസ്സുമെല്ലാം പ്രധാന ഘടകമായതിനാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷമുള്ള കാര്യത്തിനു ഉറപ്പൊന്നും പറയാനാകില്ലെന്നും രോഹിത് പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഏകദിനങ്ങള്‍ കളിയ്ക്കുന്ന ടീമില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നുമുണ്ടായേക്കില്ലെന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്. എന്നാല്‍ മാച്ച് ഫോമും ഫിറ്റ്‌നെസ്സുമെല്ലാം പ്രധാന ഘടകമായതിനാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷമുള്ള കാര്യത്തിനു ഉറപ്പൊന്നും പറയാനാകില്ലെന്നും രോഹിത് പറഞ്ഞു.

ലോകകപ്പിനു മുമ്പ് 13 ഏകദിനങ്ങളാണ് ടീം കളിയ്ക്കാനൊരുങ്ങുന്നത്. അതിനാല്‍ തന്നെ ഇപ്പോഴുള്ളത് ഏറെക്കുറെ ലോകകപ്പിനുള്ള ടീമാണ്, ഒന്നോ രണ്ടോ മാറ്റങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി, അതിനു അടിസ്ഥാനും ഫോമും പരിക്കുകളും ആയിരിക്കും. വലിയൊരു മാറ്റങ്ങള്‍ ആരും ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. സ്‌ക്വാഡ് ഇതായിരിക്കുമെന്ന് പറയുന്നുണ്ടെങ്കില്‍ അവസാന ഇലവന്‍ എന്തായിരിക്കുമെന്ന് രോഹിത് പറയുന്നില്ല. അത് ഇപ്പോള്‍ പറയാനാകുന്ന ഒന്നല്ല. അതിലും വലിയ മാറ്റം വരാന്‍ സാധ്യതയില്ല. പക്ഷേ ഏകദിനങ്ങള്‍ക്ക് പുറമെ ഐപിഎല്‍ കൂടി കഴിയുമ്പോള്‍ മാത്രമേ ഇതില്‍ എല്ലാം വ്യക്തത വരികയുള്ളുവെന്നും രോഹിത് പ്രതികരിച്ചു.

ഇന്ത്യയില്‍ നടന്ന പരമ്പരകളില്‍ അമ്പട്ടി റായ്ഡു നന്നായി കളിച്ചു. ദിനേഷ് കാര്‍ത്തിക്കിന്റേതും മോശമല്ലാത്ത പ്രകടനമായിരുന്നു. എം.എസ് ധോണി ടീമിലെ അഭിഭാജ്യ ഘടകമാണ്. കേദാര്‍ യാദവ് കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവെയ്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ബാറ്റിംഗിലും പ്രധാന പങ്ക് വഹിക്കുന്നതായും രോഹിത് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ആദ്യ രണ്ട് ടെസ്റ്റുകളിലും കളിച്ച രോഹിത് മകള്‍ ജനിച്ചതറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പരമ്പര നേട്ടത്തിലെത്തിയ ടീം ഇന്ത്യക്കൊപ്പം ആഘോഷത്തില്‍ പങ്ക് ചേരാന്‍ താരം ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍