UPDATES

കായികം

ഒമ്പതു വര്‍ഷത്തിന് ശേഷം വീണ്ടും സംഭവിച്ചു; ധോണിയെ പുറത്താക്കിയത് ആദം സാംപ

ഒരോവറില്‍ കേദാര്‍ ജാദവിനെയും ധോണിയെയും ആദം സാംപ മടക്കി

ലോകകപ്പ് നടക്കാനിരിക്കെ മൈതാനത്ത് എല്ലാ തരത്തിലും തന്റെ സാനിധ്യം അറിയിച്ച് ധോണി പ്രശംസ നേടുകയാണ്. ടീമിന്റെ നിര്‍ണായ ഘട്ടങ്ങളില്‍ തന്റെ ഫോം വീണ്ടെടുക്കുന്ന ധോണി കൈയ്യടി നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ നാല് അര്‍ധസെഞ്ചുറികളുമായി പുതിയ റെക്കോര്‍ഡിട്ട ധോണി നാഗ്പൂരില്‍ ഗോള്‍ഡന്‍ ഡക്കായത് താരത്തിന് നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്. ആദം സാംപയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജക്ക് ക്യാച്ച് നല്‍കി മടങ്ങിയ ധോണി ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കാവുന്നത് ഒമ്പത് വര്‍ഷത്തിനുശേഷമാണെന്നതും ശ്രദ്ധേയമാണ്.

2010ല്‍ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്കെതിരെ തന്നെയായിരുന്നു ധോണി അവസാനം ഗോള്‍ഡന്‍ ഡക്കായത്. കരിയറില്‍ ഇതുവരെ ഇന്നത്തേതുള്‍പ്പെടെ അഞ്ചു തവണ മാത്രമാണ് ധോണി ഗോള്‍ഡന്‍ ഡക്കായത്. ഒരോവറില്‍ കേദാര്‍ ജാദവിനെയും ധോണിയെയും മടക്കിയ ആദം സാംപ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ വലിയ സ്‌കോറിലേക്കുള്ള ഇന്ത്യന്‍ കുതിപ്പിനും കടിഞ്ഞാണ്‍ വീണു.

ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ നാലു മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ ധോണി ആദ്യ മത്സരത്തില്‍ കേദാര്‍ ജാദവിനൊപ്പം ഇന്ത്യയുടെ  വിജയശില്‍പിയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍