UPDATES

കായികം

പൃഥ്വി ഷാക്ക് പരിക്ക് :ആദ്യ ടെസ്റ്റ് നഷ്ട്ടമാകും

സിഡ്നിയില്‍ സന്നാഹ മത്സരത്തില്‍ പൃഥ്വി അര്‍ദ്ധസെഞ്ച്വറിയും നേടി.

ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടി. പരുക്കേറ്റതിനെ തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ കൗമാരതാരം പൃഥ്വി ഷാ പുറത്തായത് ഇന്ത്യക്ക് വെല്ലുവിളിയാകും.

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തില്‍ പരിക്കേറ്റതോടെയാണ് ഡിസംബര്‍ 6ന് നടക്കാനിരിക്കുന്ന ടെസ്റ്റ് പൃഥ്വിക്ക് നഷ്ടമാകുമെന്ന് ഉറപ്പായി. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ 15 ാം ഓവറിലായിരുന്നു സംഭവം. ബൗണ്ടറിക്കരികെ നിന്ന് ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന്റെ ഇടതുകാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിനെ ആശുപത്രിയിലെത്തിച്ച് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ പൃഥ്വിക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. താരം വിശ്രമത്തിലാണെന്നും പരിക്ക് ഭേദമാകുന്നതനുസരിച്ചേ ടെസ്റ്റ് മത്സരങ്ങളിലേക്ക് തിരിച്ചെത്താനാകുവെന്നും ബിസിസിഐ വ്യക്തമാക്കുന്നു. ആദ്യ ടെസ്റ്റില്‍ പൃഥ്വി ബാറ്റിങ് ഓപ്പണ്‍ ചെയ്യേണ്ടതായിരുന്നു. മികച്ച ഫോമിലുള്ള താരത്തിന് പരിക്കേറ്റതോടെ ഓപ്പണിങ്ങില്‍ മറ്റൊരാളെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.

കെ എല്‍ രാഹുലും മുരളി വിജയിയുമായിരിക്കും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇരു താരങ്ങളും ഫോമിലല്ലാത്തത് ഇന്ത്യന്‍ നിരയെ ദുര്‍ബലമാക്കും. പൃഥ്വിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാനും ഇടയുണ്ട്. ഓസ്ട്രേലിയയില്‍ മികച്ച തുടക്കം ലഭിക്കുക പ്രധാനമാണെന്ന് നേരത്തെ പരിശീലകന്‍ പറഞ്ഞിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി രണ്ടു മത്സരങ്ങളില്‍നിന്നായി 237 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സിഡ്നിയില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍