UPDATES

കായികം

ബൂമ്രയെ പ്രശംസ കൊണ്ട് മൂടി മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കല്‍ ക്ലാര്‍ക്ക്

നിലവില്‍ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബൂമ്ര. ട്വന്റി-20 റാങ്കിംഗില്‍ ഇരുപതാമതും ടെസ്റ്റ് റാങ്കിംഗില്‍ 28-ാം സ്ഥാനത്തുമാണിപ്പോള്‍ ബൂമ്ര.

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റു പിഴുത് ഓസീസിനെ തകര്‍ത്ത ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ പുകഴ്ത്തി മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മത്സരത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സോണിക്ക് വേണ്ടി കമന്ററി പറയുമ്പോഴാണ് ക്ലാര്‍ക്ക് ബൂമ്രയെ പ്രശംസ കൊണ്ട് മൂടിയത്. ഒപ്പം ഒരു പ്രവചനവും ക്ലാര്‍ക്ക് നടത്തി. വൈകാതെ ബൂമ്ര ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ഒന്നാം നമ്പര്‍ ബൗളറാവുമെന്ന്.

നിലവില്‍ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബൂമ്ര. ട്വന്റി-20 റാങ്കിംഗില്‍ ഇരുപതാമതും ടെസ്റ്റ് റാങ്കിംഗില്‍ 28-ാം സ്ഥാനത്തുമാണിപ്പോള്‍ ബൂമ്ര. മെല്‍ബണ്‍ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനം അടുത്ത ഐസിസി റാങ്കിംഗിലും പ്രതിഫലിക്കുമെന്നും ക്ലാര്‍ക്ക് പറയുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പേസും ലെംഗ്തും കൊണ്ട് ബൂമ്ര ഓസീസ് ബാറ്റസ്മാന്‍മാരില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍   ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ബൂമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റില്‍ ഈ വര്‍ഷം ഇതുവരെ 45 വിക്കറ്റ് വീഴ്ത്തിയ ബൂമ്ര ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമിക്കൊപ്പം ഒന്നാം സ്ഥാനത്താണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍