UPDATES

സോഷ്യൽ വയർ

ആരാധികയെ ചേര്‍ത്ത് നിര്‍ത്തി ധോണി; ചിത്രം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ഹൈദരാബാദിലെ ടീം ഹോട്ടലിലേക്ക് എത്തിയപ്പോഴായിരുന്നു ഒരു ആരാധികയ്ക്ക് എന്നെന്നും ഓര്‍മിക്കുവാനുള്ള നിമിഷം ഇന്ത്യന്‍ മുന്‍ നായകന്‍ നല്‍കിയത്

ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരകള്‍ക്ക് തയാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ആദ്യ ഏകദിനത്തിനായി ഇന്ത്യന്‍ സംഘം ഹൈദരാബാദിലെത്തിയപ്പോള്‍ ധോണിയുടെ അരികിലെത്തിയ ആരാധികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മടി കൂടാതെ ധോണിക്കരികിലേക്ക് ചെന്ന ആരാധികയെ ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു ധോണി. ഫാന്‍ ഗേളിന് ധോണിയില്‍ നിന്ന് ലഭിച്ച കരുതല്‍ മറ്റ് ആരാധകരെ അസൂയപ്പെടുത്തുന്നു. ആരാധക പിന്തുണയില്‍ മറ്റെല്ലാ താരങ്ങള്‍ക്കും മുന്നില്‍ ധോണിയാണ്.

ഹൈദരാബാദിലെ ടീം ഹോട്ടലിലേക്ക് എത്തിയപ്പോഴായിരുന്നു  ആരാധികയ്ക്ക് എന്നെന്നും ഓര്‍മിക്കുവാനുള്ള നിമിഷം ഇന്ത്യന്‍ മുന്‍ നായകന്‍ നല്‍കിയത്. സുരക്ഷിതമായ കരങ്ങളില്‍ എന്നാണ് ധോണിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലായതിന് പിന്നാലെ ആരാധകര്‍ കുറിക്കുന്നത്.

ധോനിയെ കെട്ടിപ്പിടിച്ച് പിടിവിടാതെ നില്‍ക്കുകയാണ് പെണ്‍കുട്ടി. മുഖത്തെ ചിരിയോടെ അവളെ അതിന് അനുവദിച്ച് ആരാധകരുടെ കയ്യടി വാങ്ങുകയാണ് വിക്കറ്റിന് പിന്നിലെ മിന്നല്‍ സ്റ്റംപര്‍. മാര്‍ച്ച് രണ്ടിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍