UPDATES

കായികം

സച്ചിനും കപില്‍ ദേവിനും ശേഷം എലൈറ്റ് ലിസ്റ്റിലേക്കുള്ള മൂന്നാമത്തെ താരമാകാന്‍ ജഡേജ!

ഏകദിനത്തില്‍ 150ന് മുകളില്‍ വിക്കറ്റ് വീഴ്ത്തുകയും രണ്ടായിരം റണ്‍സ് തികയ്ക്കുകയും ചെയ്യുന്ന മൂന്നാമത്തെ താരാമാകാന്‍ ഒരുങ്ങുകയാണ് ജഡേജ.

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തിനായി മെല്‍ബണില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒരു റെക്കോര്‍ഡ് കാത്തിരിക്കുകയാണ്. സച്ചിനും കപില്‍ ദേവുമുള്ള എലൈറ്റ് ലിസ്റ്റിലേക്കാണ് താരത്തിന്റെ കാത്തിരിപ്പ്. ഏകദിനത്തില്‍ 150ന് മുകളില്‍ വിക്കറ്റ് വീഴ്ത്തുകയും രണ്ടായിരം റണ്‍സ് തികയ്ക്കുകയും ചെയ്യുന്ന മൂന്നാമത്തെ താരാമാകാന്‍ ഒരുങ്ങുകയാണ് ജഡേജ.

അതിന് ജഡേജയ്ക്ക് വേണ്ടത് ഇനി 10 റണ്‍സ് മാത്രം. 1990 റണ്‍സും, 171 വിക്കറ്റും ഇപ്പോള്‍ ജഡേജയുടെ പേരിലുണ്ട്. മെല്‍ബണില്‍ ബാറ്റിങ്ങിനിറങ്ങാന്‍ ജഡേജയ്ക്ക് അവസരം ലഭിക്കുകയും പത്തിന് മുകളില്‍ സ്‌കോര്‍ ചെയ്യാനാവുകയും ചെയ്താല്‍ റെക്കോര്‍ഡ് തീര്‍ത്ത് താരത്തിന് ഓസ്ട്രേലിയയില്‍ നിന്നും മടങ്ങാം.

463 ഏകദിനങ്ങളില്‍ നിന്നും 154 വിക്കറ്റും, 18426 റണ്‍സും നേടിയാണ് സച്ചിന്‍ ഈ നേട്ടം കൈവരിക്കുന്നത്. 253 വിക്കറ്റും, 2783 റണ്‍സുമാണ് കപില്‍ ദേവിന്റെ ഏകദിനത്തിലെ സമ്പാദ്യം. ഇരുവര്‍ക്കും പുറമേ മറ്റൊരു ഇന്ത്യന്‍ താരവും ഈ നേട്ടത്തിലേക്കെത്തിയിട്ടില്ല. 2009ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ ജഡേജ 146 ഏകദിനങ്ങളില്‍ കളിച്ചു കഴിഞ്ഞു.

നായകനായിരുന്ന ധോണിയുടെ പ്രിയങ്കരനായിരുന്നു ജഡേജ എങ്കിലും, കോഹ്ലിയുടെ സമയമായപ്പോഴേക്കും അശ്വിനൊപ്പം ടീമില്‍ നിന്ന് ജഡേജയും തഴയപ്പെട്ടിരുന്നു. എന്നാല്‍ ഏകദിനത്തിലേക്കും, ടെസ്റ്റിലേക്കും തിരിച്ചു വരവ് നടത്തിയ ജഡേജയ്ക്ക് മൂന്നാം ഏകദിനത്തില്‍ ചഹലിന് പകരം വീണ്ടും സ്ഥാനം ലഭിച്ചാല്‍ സച്ചിനും കപിലും മാത്രമുള്ള റെക്കോര്‍ഡ് ബുക്കിലേക്ക് സ്ഥാനം കിട്ടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍