UPDATES

സോഷ്യൽ വയർ

ഇന്ത്യ – ഓസീസ് പരമ്പരയില്‍ ബേബി സിറ്ററാകുന്നത് പന്തല്ല, വീരുവാണ് ; താരത്തിന്റെ വീഡിയോ വൈറല്‍

ഓസീസ്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ പെയ്നും, പന്തും തമ്മിലുണ്ടായ സ്ലെഡ്ജിങ്ങാണ് ബേബിസിറ്റര്‍ തമാശകള്‍ക്ക് തുടക്കമിട്ടത്.

ഇന്ത്യയുടെ ഓസീസ് പര്യടനത്തെ കുറിച്ച് പറയുമ്പോള്‍ ആരാധകര്‍ക്ക് ആദ്യം മനസില്‍ വരുക. മത്സരങ്ങളിലെ സ്ലെഡ്ജിംഗ് വിവാദവും ട്രോളുകളുമാകും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ യുവതാരം റിഷഭ് പന്ത് തന്നെയാണ് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത്, കുട്ടിയെ നോക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ എന്നായിരുന്നു പന്തിനോട് ബോണി പെയ്ന്‍ ചോദിച്ചത്. ഓസീസിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിലായിരുന്നു ബേബിസിറ്റര്‍ സ്ലെഡ്ജിങ്ങ് വരുന്നത്. ധോണി ടീമിലേക്ക് മടങ്ങി എത്തിയാല്‍ നിനക്ക് സ്ഥാനം നഷ്ടമാകും. വേണമെങ്കില്‍ ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോള്‍ നീ കുട്ടികളെ നോക്കുവാന്‍ വരൂ എന്നായിരുന്നു പന്തിനെ പ്രകോപിപ്പിക്കാനായി പെയ്ന്‍ പറഞ്ഞത്. നിങ്ങള്‍ താത്കാലിക നായകനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചായിരുന്നു പന്ത് തിരിച്ചടിച്ചത്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ പ്രധാന എന്റര്‍ടെയ്ന്‍മെന്റുകളില്‍ ഒന്നായിരുന്നു അത്. ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗാണ് ബേബിസിറ്ററായി എത്തുന്നത്.

ഇന്ത്യന്‍ പര്യടനത്തിനായി ഓസ്ട്രേലിയ വരുന്നു എന്നതാണ് സംഭവം. ഓസ്ട്രേലിയന്‍ ജേഴ്സി ധരിച്ച കുഞ്ഞുങ്ങള്‍ക്ക് സെവാഗ് ബേബിസിറ്ററായി വരുന്നതാണ് പര്യടനത്തിന്റെ വരവറിയിച്ചുള്ള പരസ്യം. പരസ്യം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. രണ്ട് ട്വന്റി20യിവും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കുക. മത്സരങ്ങള്‍ ഫെബ്രുവരി 24ന് ആരംഭിക്കും.

ഓസീസ്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ പെയ്നും, പന്തും തമ്മിലുണ്ടായ സ്ലെഡ്ജിങ്ങാണ് ബേബിസിറ്റര്‍ തമാശകള്‍ക്ക് തുടക്കമിട്ടത്. പിന്നാലെയാണ് പന്ത് തന്റെ കുഞ്ഞുകളെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ പെയ്നിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍