UPDATES

കായികം

ചേതേശ്വര്‍ പൂജാരയുടേത് അസാമാന്യ പ്രകടനം; ടീം ഇന്ത്യയെ അഭിനന്ദിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം

സുഹൃത്തും സഹ കളിക്കാരനുമായിരുന്ന ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയേയും പരാമര്‍ശിച്ച് കൊണ്ടാണ് വിവ് റിച്ചാര്‍ഡ്സിന്റെ വീഡിയോ.

ആസ്ട്രേലിയയില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് ടീം ഇന്ത്യ. ഓസീസ് മണ്ണില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമായി ചരിത്രം കുറിച്ച കോഹ്‌ലിക്കും കൂട്ടര്‍ക്കും അഭിന്ദന പ്രവാഹമാണ്. ലോകത്തെ എല്ലാ കോണില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ടീമിനെ തേടിയെത്തുന്നത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ലോക ക്രിക്കറ്റിലെ മാറ്റിനിര്‍ത്താനാവാത്ത ഇതിഹാസമായ വെസ്റ്റ് ഇന്‍ഡീസ് താരം വിവ് റിച്ചാഡ്സാണ് ഇന്ത്യക്ക് ആശംസകുളമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെയാണ് വിവ് റിച്ചാര്‍ഡ്‌സ് അഭിനന്ദനം അറിയിച്ചത്. ടീമിനെ മാത്രമല്ല, ഇന്ത്യയുടെ അഭിമാന താരങ്ങളായ നായകന്‍ വിരാട് കോഹ്‌ലിയെയും ചേതേശ്വര്‍ പുജാരയെയും റിച്ചാഡ്സ് അഭിനന്ദനം കൊണ്ട് മൂടി. അസാമാന്യ പ്രകടനമെന്നാണ് പുജാരയുടെ ബാറ്റിങിനെ റിച്ചാര്‍ഡ്‌സ് വര്‍ണ്ണിച്ചത്. കടുപ്പമേറിയ ഘട്ടങ്ങളിലും മികവ് കാണിക്കുന്ന താരമാണ് പൂജാര അദ്ദേഹം പറഞ്ഞു.  സുഹൃത്തും സഹ കളിക്കാരനുമായിരുന്ന ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയേയും പരാമര്‍ശിച്ച് കൊണ്ടാണ് വിവ് റിച്ചാര്‍ഡ്സിന്റെ വീഡിയോ.

നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് മികച്ച വെല്ലുവിളിയാണ് ഓസീസ് ഇന്ത്യക്ക് നേരെ ഉയര്‍ത്തിയത്. അവസാന ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇതോടെ ആസ്ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ച് കോഹ്‌ലിപ്പട ചരിത്രം കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍