UPDATES

ട്രെന്‍ഡിങ്ങ്

മഴ കളി തടസപ്പെടുത്തി; ഇന്ത്യ കിവീസ് പോരാട്ടം റിസര്‍വ് ദിനത്തില്‍ തുടരും

ന്യൂസീലന്‍ഡ് ഇന്നിങ്‌സില്‍ ശേഷിക്കുന്ന 23 പന്തുകള്‍ റിസര്‍വ് ദിനമായ ബുധനാഴ്ചയാകും പൂര്‍ത്തിയാക്കുക.

ലോകകപ്പില്‍ മഴയെ തുടര്‍ന്ന് തടസപ്പെട്ട ഇന്ത്യ- കിവീസ് പോരാട്ടം റിസര്‍വ് ദിനമായ ബുധനാഴ്ച തുടരും. ഓവറുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും മല്‍സരം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മല്‍സരം റിസര്‍വ് ദിനത്തിലേക്കു നീട്ടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു നില്‍ക്കെയാണ് മല്‍സരം മഴ തടസ്സപ്പെടുത്തിയത്.

ഓവറുകള്‍ വെട്ടിച്ചുരുക്കിയാലും മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞത് 20 ഓവറെങ്കിലും കളിക്കാനുള്ള സമയമുണ്ടെങ്കിലേ റിസര്‍വ് ദിനത്തിലേക്കു നീട്ടാതെ കളി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുള്ളൂ. തുടര്‍ച്ചയായി മഴ പെയ്തതോടെ ഈ സാധ്യതയും അടഞ്ഞു. ഇതോടെ, ന്യൂസീലന്‍ഡ് ഇന്നിങ്‌സില്‍ ശേഷിക്കുന്ന 23 പന്തുകള്‍ റിസര്‍വ് ദിനമായ ബുധനാഴ്ചയാകും പൂര്‍ത്തിയാക്കുക. ഇതിനു ശേഷമാകും ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങുക. മല്‍സരം മഴ മുടക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന റോസ് ടെയ്‌ലര്‍ (67), ടോം ലാഥം (മൂന്ന്) എന്നിവരാകും ബുധനാഴ്ച ന്യൂസീലന്‍ഡ് ഇന്നിങ്‌സ് പുനഃരാരംഭിക്കുക. ഇന്ത്യയ്ക്കായി 47ാം ഓവറിനു തുടക്കമിട്ട ഭുവനേശ്വര്‍ കുമാര്‍, ഇതേ ഓവറിലെ രണ്ടാം പന്തെറിഞ്ഞ് റിസര്‍വ് ദിനത്തിലെ മല്‍സരത്തിനു തുടക്കമിടും.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയെ വലിഞ്ഞ് മുറുക്കി ഈ ലോകകപ്പിലെ ആദ്യ പവര്‍പ്ലേയിലെ കുറഞ്ഞ റണ്‍സ്‌കോറിംഗിന്റെ നാണക്കേടിന്റെ റെക്കോര്‍ഡും ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിന് നേടികൊടുത്തു. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ നേടിയത്.

ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് വളരെ സാവധാനമാണ് തുടങ്ങിയത്. ബുംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ഓവറുകളില്‍ റണ്‍സ് ഒന്നും നേടാനാകാതെ കിവീകള്‍ വലഞ്ഞപ്പോള്‍ ഇന്നിംഗ്‌സിന്റെ നാലാമത്തെ ഓവറില്‍ ബുംറയ്ക്ക മുന്നില്‍ മര്‍ട്ടിന്‍ ഗപ്ടില്‍ വീണു.ഈ സമയം ഗപ്ടില്‍ നേടിയ ഒരു റണ്‍സ് മാത്രമായിരുന്നു ന്യൂസിലന്‍ഡിന് ഉണ്ടായിരുന്നത്. ഇന്ത്യന്‍ പേസ് നിരയ്ക്ക് മുന്നില്‍ പതിയെ സ്‌കോറിംഗ് നടത്തിയ ന്യൂസിലാന്‍ഡിന് 69 റണ്‍സില്‍ രണ്ടാമത്തെ വിക്കറ്റും നഷ്ടമായി. രവീന്ദ്ര ജഡേജയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ഹെന്റി നിക്കോള്‍സാണ്( 52 പന്തില്‍ നിന്ന് 28 റണ്‍സ്) പുറത്തായത്. 35.3 ഓവറില്‍ 134 ന് മൂന്ന് എന്ന നിലയില്‍ നിന്ന് പിന്നീട് 41 ഓവറില്‍ 62 ന് നാല് എന്ന നിലയിലായി കിവീസ്. കെയ്ന്‍ വില്യംസണ്‍(95 പന്തുകളില്‍ നിന്ന് 67), ജെയിംസ് നീഷം(18 പന്തില്‍ 12), ഗ്രാന്‍ഡ് ഹോം(16) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ന്യൂസിലന്‍ഡ് നിരയില്‍ റോസ് ടെയ്‌ലര്‍( 85 പന്തുകളില്‍ നിന്ന് 67 റണ്‍സ് നേടി ) ടോം ലാഥം (3) എന്നിവര്‍ ക്രീസില്‍ നില്‍ക്കെയാണ് 47 ആം ഓവറില്‍ മഴഎത്തിയത്. ഇവര്‍ തന്നെയാകും  ബുധനാഴ്ച ന്യൂസീലന്‍ഡ് ഇന്നിങ്‌സ് പുനഃരാരംഭിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍