UPDATES

ട്രെന്‍ഡിങ്ങ്

കിവീസിനോട് തോല്‍വി; പരാജയ കാരണത്തെ കുറിച്ച് വിരാട് കോഹ്‌ലി പറയുന്നു

ആദ്യ പകുതിയില്‍ കളി ഇന്ത്യക്ക് അനുകൂലമായിരുന്നു.

ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് രവീന്ദ്ര ജഡേജയുടെ ഇന്നിംഗസ് കൊണ്ട് വിജയം നേടാനായില്ല. 59 പന്തില്‍ 77 റണ്‍സ് നേടിയാണ് ജഡേജ പുറത്തായത്. മത്സരത്തിന് ശേഷം ഇന്ത്യന്‍ തോല്‍വിയെ കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചു.

ടീമിന്റെ തോല്‍വിയില്‍ നിരാശ അറിയിച്ച കോഹ്‌ലി 45 മിനിറ്റ് നേരത്തെ മോശപ്പെട്ട കളിയാണ് ഇന്ത്യന്‍ പരാജയത്തിന് കാരണമായതെന്നും പറഞ്ഞു. ഈ സമയം കിവീസ് ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നു. ഇന്ത്യക്കെതിരെ ആദ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകളെടുത്ത ന്യൂസിലന്‍ഡ് ബൗളര്‍മാ മാരെ കോഹ്‌ലി പ്രശംസിച്ചു.

ആദ്യ പകുതിയില്‍ കളി ഇന്ത്യക്ക് അനുകൂലമായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഏത് പിച്ചിലായാലും വിജയം നേടാവുന്ന സ്‌കോറില്‍ ഒതുക്കാനായി. എന്നാല്‍ ബാറ്റിംഗ് തകര്‍ച്ച പരാജയത്തിലേക്ക് എത്തിച്ചു കോഹ്‌ലി പറഞ്ഞു. രവീന്ദ്ര ജഡേജയുടെ ഇന്നത്തെ പ്രകടനം വലിയ പ്രതീക്ഷയാണ് നല്‍കിയത്. എം എസ് ധോണിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ജഡേജയ്ക്ക് സാധിച്ചു. പക്ഷേ തോല്‍വി നിരാശയുണര്‍ത്തുന്നതാണ്. ടൂര്‍ണമെന്റില്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടും 45 മിനിറ്റ് നേരത്തെ മോശം ക്രിക്കറ്റ് കാരണം പുറത്താകേണ്ടി വന്നു. ഇന്ന് മികവ് പ്രകടിപ്പിച്ച് ന്യൂസിലന്‍ഡ് ആണ് അവര്‍ അത് അര്‍ഹിക്കുന്നതായും കോഹ്‌ലി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍