UPDATES

കായികം

ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഫൈനല്‍; സ്റ്റേഡിയത്തിനു മുകളില്‍ വിമാനങ്ങള്‍ പറക്കുന്നതിന് വിലക്ക്

രാഷ്ട്രീയ ആശയങ്ങളുടെ പ്രചാരണം വിലക്കുന്ന ചട്ടം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.

ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി മത്സരത്തിനിടെ സ്റ്റേഡിയത്തിനു മുകളില്‍ വിമാനങ്ങള്‍ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.  മല്‍സരം നടക്കുന്ന ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിനു മുകളിലുള്ള ആകാശമാണ് ‘നോ ഫ്‌ലൈ സോണ്‍’ ആയി പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ശ്രീലങ്ക മല്‍സരത്തിനിടെ സ്റ്റേഡിയത്തിനു മുകളില്‍ ഇന്ത്യ വിരുദ്ധ ബാനറുമായി വിമാനം പറന്നിരുന്നു. വലിയ സുരക്ഷ വീഴ്ചയായി ആണ് ഇത് വിലയിരുത്തപ്പെട്ടത്.  അഫ്ഗാന്‍ പാക്കിസ്ഥാന്‍ മല്‍സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ എന്നെഴുതിയ ബാനറുമായി വിമാനം പറത്തിയതിനു പിന്നാലെയായിരുന്നു ഇത്. അഫ്ഗാന്‍ പാക്കിസ്ഥാന്‍ മല്‍സരത്തിനിടെ ബാനര്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സ്റ്റേഡിയത്തിന് അകത്തും പുറത്തും ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ കയ്യാങ്കളിയും ഉണ്ടായി.

രാഷ്ട്രീയ ആശയങ്ങളുടെ പ്രചാരണം വിലക്കുന്ന ചട്ടം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു. പക്ഷേ സംഭവം ആവര്‍ത്തിച്ചതോടെ ഐസിസി ആശങ്ക രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡ് മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനു മുകളില്‍ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പരസ്യ ആവശ്യങ്ങള്‍ക്കുവേണ്ടി സ്വകാര്യ വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ബ്രിട്ടനില്‍ നിയന്ത്രണില്ല.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍